ശ്രീറാം വെങ്കിട്ടരാമനെ സംരക്ഷിക്കില്ലെന്ന് മന്ത്രിമാരുടെ ഉറപ്പ്

ശ്രീറാം വെങ്കിട്ടരാമനെ സംരക്ഷിക്കില്ലെന്ന് കെഎം ബഷീര്‍ അനുസ്മരണ യോഗത്തില്‍ മന്ത്രിമാരുടെ ഉറപ്പ്. ശ്രീറാം സര്‍വീസില്‍ നിന്നു രാജിവെച്ച് ശിക്ഷ ഏറ്റുവാങ്ങണമെന്ന് മന്ത്രി ഇപി ജയരാജന്‍ ആവശ്യപ്പെട്ടു. പ്രലോഭനങ്ങള്‍ക്കും സ്വാധീനങ്ങള്‍ക്കും വഴങ്ങുന്ന ഉദ്യോഗസ്ഥര്‍ നാടിന്റെ ശാപമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു.
തിരുവനന്തപുരം പ്രസ്‌ക്ലബും പത്രപ്രവര്‍ത്തകയൂണിയനും സംയുക്തമായാണ് തിരുവനന്തപുരത്ത് കെഎം ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചത്. കുറ്റവാളിയെ രക്ഷപ്പെടുത്താന്‍ വഴിവിട്ടു ശ്രമിച്ചവരേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് മന്ത്രി ഇപി ജയരാജന്‍ പറഞ്ഞു. ശ്രീറാം ഐഐഎസ് ഉദ്യോഗസ്ഥര്‍ക്ക് അപമാനമാണ്.
പ്രതിയെക്കുറിച്ച് കൂടുതല്‍ പറയുന്നില്ലെന്നായിരുന്നു എംഎംമണിയുടെ പ്രതികരണം.
ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്കു പുറകില്‍ പ്രബലമായ ശക്തിയുണ്ട്. മാധ്യമ പ്രവര്‍ത്തകരുടെ ജാഗ്രത തുടരണം. ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥരുടെ രാത്രിജീവിതത്തെക്കുറിച്ചു സര്‍ക്കാര്‍ മനസിലാക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. എത്ര ഉന്നതനായാലും കുറ്റവാളികളെ സംരക്ഷിക്കില്ലെന്ന് മന്ത്രി ഇ ചന്ദ്രശേഖരനും വ്യക്തമാക്കി. പന്ന്യന്‍ രവീന്ദ്രന്‍, എം വിജയകുമാര്‍, വിവി രാജേഷ് തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here