വെള്ളം കുടിച്ചിട്ട് ടാപ്പ് അടച്ചിട്ടു പോകുന്ന കുരങ്ങൻ; വൈറലായി വീഡിയോ

മനുഷ്യനേക്കാൾ വിവേക ബുദ്ധിയോടെ പെരുമാറുന്ന ഒരു കുരങ്ങന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്. വെള്ളം കുടിച്ച ശേഷം ടാപ്പ് അടച്ചിട്ടു പോകുന്ന കുരങ്ങനാണ് വീഡിയോയിൽ ഉള്ളത്. ഒരു തുള്ളി ജലം പോലും പാഴാക്കരുതെന്ന് പറയുമ്പോഴും അക്കാര്യത്തിൽ അശ്രദ്ധമായി പെരുമാറുന്ന മനുഷ്യന് കുരങ്ങൻ മാതൃകയാകുന്നു എന്ന രീതിയിലാണ് സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നത്.
മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ ഡോ എസ് വൈ ഖുറൈഷിയാണ് ട്വിറ്ററിൽ വീഡിയോ പോസ്റ്റു ചെയ്തത്. ‘മനുഷ്യർക്കായുള്ള മനോഹര സന്ദേശം’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. പതിനായിരത്തിലധികം പേർ വീഡിയോ ഇതിനോടകം റീട്വീറ്റ് ചെയ്തു.
മൃഗങ്ങൾക്ക് മനുഷ്യരേക്കാൾ വിവേകവും ബുദ്ധിയുമുണ്ടെന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ പ്രകൃതിയോട് മനുഷ്യരേക്കാൾ സ്‌നേഹം മൃഗങ്ങൾക്കുണ്ടെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.
What a beautiful message for humans! pic.twitter.com/wTgK4b9uGF
— Dr. S.Y. Quraishi (@DrSYQuraishi) 1 August 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here