Advertisement

ഇന്ത്യയിലെ ആക്ടിങ് ഹൈക്കമ്മീഷണറെ പാക്കിസ്ഥാൻ തിരികെ വിളിച്ചേക്കുമെന്ന് സൂചന

August 6, 2019
7 minutes Read

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയുള്ള തീരുമാനത്തിന് പിന്നാലെ ഇന്ത്യയിലെ ആക്ടിങ് ഹൈക്കമ്മീഷണറെ പാക്കിസ്ഥാൻ തിരികെ വിളിക്കാനൊരുങ്ങുന്നതായി സൂചന. പാക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ നിയുക്ത പാക് ഹൈക്കമ്മീഷണർ നിലവിൽ പാക്കിസ്ഥാനിലാണുള്ളത്. ഓഗസ്റ്റ് 16 നാണ് ഇദ്ദേഹം ഇന്ത്യയിൽ ചുമതലയേൽക്കാൻ തീരുമാനിച്ചിരിക്കുന്നത്.ഈ സാഹചര്യത്തിൽ നിലവിൽ ഇന്ത്യയിലുള്ള ആക്ടിങ് ഹൈക്കമ്മീഷണറെ പാക്കിസ്ഥാൻ തിരികെ വിളിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനും സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുമുള്ള തീരുമാനത്തിനെതിരെ കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.ഇന്ത്യയുടെ നീക്കം നിയമവിരുദ്ധമാണെന്നും ആണവശേഷി കൈവരിച്ച അയൽരാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ മോശമാകാൻ ഇത് ഇടയാക്കുമെന്നും ഇമ്രാൻ ഖാൻ പ്രതികരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. തർക്കത്തിന്റെ പേരിൽ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട പ്രദേശത്തിന്റെ കാര്യത്തിൽ ഇന്ത്യ ഏകപക്ഷീയമായാണ് തീരുമാനമെടുത്തതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും പാക്കിസ്ഥാൻ പ്രധാനമന്ത്രി പ്രതികരിച്ചെന്നായിരുന്നു റിപ്പോർട്ടുകൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top