ട്വിറ്ററിലൂടെ അനേകമാളുകളുടെ കണ്ണീരൊപ്പിയ നേതാവ്; സുഷ്മയുടെ ഏറ്റവും വൈറലായ അഞ്ച് ട്വീറ്റുകൾ

രാഷ്ട്രീയ പോരിനുള്ള ഇടമായും വ്യക്തിഹത്യ നടത്തുവാനും ഭൂരിഭാഗം രാഷ്ട്രീയ നേതാക്കൾ ട്വിറ്റർ പോളുള്ള സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ അനേകമായിരങ്ങളുടെ കണ്ണീരൊപ്പുന്നതായിരുന്നു മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ട്വീറ്റുകൾ. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ സുഷമയുടെ ഏറ്റവും വൈറലായ അഞ്ച് ട്വീറ്റുകൾ :
സുഷമയുടെ അവസാന ട്വീറ്റ്
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു മുൻ വിദേശകാര്യ മന്ത്രി സുഷ്മാ സ്വരാജിന്റെ അവസാന വാക്കുകൾ. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കിയ ബില്ലിനെ സ്വാഗതം ചെയ്ത സുഷ്മ സ്വരാജ് മോദിക്ക് നന്ദി അറിയിച്ച് ട്വിറ്ററിൽ കുറിച്ചിരുന്നു.
प्रधान मंत्री जी – आपका हार्दिक अभिनन्दन. मैं अपने जीवन में इस दिन को देखने की प्रतीक्षा कर रही थी. @narendramodi ji – Thank you Prime Minister. Thank you very much. I was waiting to see this day in my lifetime.
— Sushma Swaraj (@SushmaSwaraj) August 6, 2019
‘എനിക്ക് എല്ലാ ശൈലിയിലുമുള്ള ഇംഗ്ലീഷും മനസ്സിലാകും’
മലേഷ്യയിലെ ഇന്ത്യൻ യുവാവ് ഇന്ത്യയിലെ തന്റെ സുഹൃത്തിനായി സഹായം അഭ്യർത്ഥിച്ചിരുന്നു. അദ്ദേഹം കുറിച്ച ട്വീറ്റിലെ വ്യാകരണ പിശക് ചൂണ്ടിക്കാട്ടി മറ്റൊരാൾ ഹിന്ദിയിലോ പഞ്ചാബിയിലോ എഴുതിയാൽ പോരായിരുന്നോ എന്ന ചോദ്യത്തിനാണ് സുഷമയുടെ ഏറെ വൈറലായ മറുപടി എത്തിയത്. ‘അതൊരു പ്രശ്‌നമല്ല. വിദേശകാര്യ മന്ത്രിയായതിൽ പിന്നെ പല ശൈലിയിലുള്ള ഇംഗ്ലീഷും എനിക്ക് മനസ്സിലാക്കാൻ സാധിക്കും’, എന്നായിരുന്നു സുഷമയുടെ പ്രതികരണം.
There is no problem. After becoming Foreign Minister, I have learnt to follow English of all accents and grammar. https://t.co/2339A1Fea2
— Sushma Swaraj (@SushmaSwaraj) March 11, 2019
‘ഇന്ത്യൻ താത്പര്യങ്ങളുടെ ചൗകിദാർ’
തെരഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ച് ബിജെപി നേതാക്കളെല്ലാം പേരിനൊപ്പം ചൗക്കിദാർ എന്ന് ഉപയോഗിച്ചിരുന്നു. കോൺഗ്രസിന്റെ ‘ചൗക്കിദാർ ചോർ ഹേ’ എന്ന ക്യാമ്പെയിനെ തകർക്കാനായിരുന്നു ഇത്. എന്തിനാണ് സുഷമ ചൗക്കിദാർ എന്ന് പേരിനൊപ്പം ചേർത്തിരിക്കുന്നതെന്ന ചോദ്യത്തിന് ‘കാരണം ഞാൻ ഇന്ത്യൻ താത്പര്യങ്ങളുടേയും വിദേശത്തുള്ള ഇന്ത്യക്കാരുടേയും ചൗക്കിദാരിയാണ്’ എന്നായിരുന്നു പ്രതികരണം.
Because I am doing Chowkidari of Indian interests and Indian nationals abroad. https://t.co/dCgiBPsagz
— Sushma Swaraj (@SushmaSwaraj) March 30, 2019
‘ചൊവ്വയിൽ കുടുങ്ങിയാൽ രക്ഷിക്കും’
സുഷമ സ്വരാജും അവരുടെ ട്വീറ്റും വിവാദമായി നിൽക്കുന്ന സമയത്താണ് ഈ ട്വീറ്റ് വരുന്നത്. ഒരിക്കൽ ഒരു വ്യക്തി തന്റെ സുഹൃത്ത് ചൊവ്വയിൽ കുടുങ്ങി കിടക്കുകയാണ് മംഗൾയാനെന്നാണ് ചൊവ്വയിലെത്തുക എന്നും സുഷമയോട് ട്വിറ്ററിലൂടെ ചോദിച്ചിരുന്നു. എന്നാൽ ഈ തമാശയ്ക്കും സുഷമ അതേ നാണയത്തിൽ മറുപടി നൽകി. ‘നിങ്ങളുടെ സുഹൃത്ത് ചൊവ്വയിൽ കുടുങ്ങിയാലും ഇന്ത്യൻ എംബസി ഉണ്ടാവും നിങ്ങളുടെ സഹായത്തിന്’- സുഷമ ട്വിറ്ററിൽ കുറിച്ചു.
Even if you are stuck on the Mars, Indian Embassy there will help you. https://t.co/Smg1oXKZXD
— Sushma Swaraj (@SushmaSwaraj) June 8, 2017
‘റെഫ്രിജറേറ്റുമായി ബന്ധപ്പെട്ട കാര്യത്തിൽ എനിക്ക് സഹായം നൽകാൻ സാധിക്കുകയില്ല’
മറ്റൊരു ട്വിറ്ററാറ്റി ഒരിക്കൽ തന്റെ കേടായ റെഫ്രിജറേറ്റുമായി ബന്ധപ്പെട്ട് സഹായിക്കാമോ എന്ന് സുഷമ സ്വരാജിനോട് ട്വിറ്ററിലൂടെ ചോദിച്ചു. എന്നാൽ റെഫ്രിജറേറ്ററുമായി ബന്ധപ്പെട്ട് സഹായം നൽകാൻ സാധിക്കില്ലെന്നും പ്രതിസന്ധിയിലായിരിക്കുന്ന മനുഷ്യരെ സഹായിക്കുന്നതിന്റെ തിരക്കിലാണ് താനെന്നും സുഷമ മറുപടി നൽകി.
Brother I cannot help you in matters of a Refrigerator. I am very busy with human beings in distress. https://t.co/cpC5cWBPcz
— Sushma Swaraj (@SushmaSwaraj) June 13, 2016
‘മാധ്യമങ്ങളേ, ആ തലക്കെട്ട് ഒഴിവാക്കൂ’
2016 ൽ രാഷ്ട്രപതി ഭവനിൽ നടന്ന 19 മന്ത്രിമാരുട സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല സുഷമ സ്വരാജിന്. ആ സമയത്ത് ‘സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്നും സുഷമ സ്വരാജ് വിട്ടു നിന്നു’ എന്ന തലക്കെട്ട് ഒഴിവാക്കണമെന്ന് മാധ്യമങ്ങളോട് തമാശയായി സുഷമ സ്വരാജ് പറഞ്ഞിരുന്നു.
Media – Pl avoid the headline : ‘Sushma skips Oath Ceremony’.
— Sushma Swaraj (@SushmaSwaraj) July 5, 2016
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here