Advertisement

പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും ഗവർണർ പിരിച്ചുവിടണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

August 7, 2019
1 minute Read
MULLAPALLY RAMACHANDRAN

പിഎസ്‌സി പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും ഗവർണർ പിരിച്ചുവിടണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. ഇക്കാര്യമാവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം നൽകുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയെ സിപിഐഎം പൂർണമായും രാഷ്ട്രീയവത്കരിച്ചിരിക്കുകയാണ്.

Read Also; പിഎസ്‌സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിലെ ക്രമക്കേടിന് സഹായിച്ചവരിൽ പൊലീസ് ക്യാമ്പിലെ ജീവനക്കാരനും

പിഎസ്‌സിയുടെ വിശ്വാസ്യത പൂർണമായും നഷ്ടമായെന്നും മുല്ലപ്പള്ളി ആരോപിച്ചു. ശ്രീറാം വെങ്കിട്ടരാമന് ജാമ്യം കിട്ടിയത് പൊലീസിന്റെ വീഴ്ചയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന തിരക്കഥയ്ക്കനുസരിച്ചാണ് കാര്യങ്ങൾ മുന്നോട്ട് പോയത്. എല്ലാവർക്കും തുല്യനീതിയെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പായില്ലെന്നും ക്രൂരമായ നീതി നിഷേധമാണിതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top