ആഷസ്: ആൻഡേഴ്സണു പിന്നാലെ ഒലി സ്റ്റോണും പരിക്കേറ്റു പുറത്ത്; ഇംഗ്ലണ്ടിനു തലവേദന

ആദ്യ ടെസ്റ്റിലെ തോൽവിയ്ക്ക് പിന്നാലെ ഇംഗ്ലണ്ടിനു തലവേദനയായി പരിക്ക്. മത്സരത്തിലെ ഒന്നാം ഇന്നിംഗ്സിൽ തന്നെ പരിക്കേറ്റ് പിന്മാറിയ ജെയിം ആൻഡേഴ്സണൊപ്പം പരിശീലനത്തിനിടെ പേസർ ഒലി സ്റ്റോണും പരിക്കേറ്റ് പുറത്തായിരിക്കുകയാണ്. അടുത്ത മത്സരത്തിൽ ഇരുവരും ഉണ്ടാവില്ല.
മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്സിൽ തന്നെ പരിക്കേറ്റ ആൻഡേഴ്സൺ പിന്നെ പന്തെറിഞ്ഞിരുന്നില്ല. രണ്ടാം ഇന്നിംഗ്സിൽ ആൻഡേഴ്സണിൻ്റെ അഭാവം നിഴലിച്ചു കണ്ടിരുന്നു. ഇംഗ്ലണ്ടിൻ്റെ തോൽവിക്കു കാരണം ആൻഡേഴ്സണിൻ്റെ അഭാവമായിരുന്നുവെന്ന് ചില ക്രിക്കറ്റ് നിരീക്ഷകർ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഒലി സ്റ്റോണും പരിക്കിൻ്റെ പിടിയിലായത്.
ഇതോടെ ലോകകപ്പിലെ ഇംഗ്ലണ്ടിൻ്റെ ലോകകപ്പ് ഹീറോ ജോഫ്ര ആർച്ചർ ടെസ്റ്റിൽ അരങ്ങേറ്റം കുറിയ്ക്കാനാണ് സാധ്യത. ഓഗസ്റ്റ് 14 മുതൽ ലോർഡ്സിലാണ് ഈ മത്സരം ആരംഭിക്കുക. ആദ്യ മത്സരം പജായപ്പെട്ടതു കൊണ്ട് തന്നെ പരമ്പരയിൽ നിലനിൽക്കാൻ ഇംഗ്ലണ്ടിന് വിജയം അനിവാര്യമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here