ഇന്ത്യൻ ഹൈക്കമ്മീഷണറെ പാക്കിസ്ഥാൻ പുറത്താക്കി

ഇന്ത്യയുടെ കശ്മീർ വിഭജനത്തെത്തുടർന്ന് ഇന്ത്യൻ ഹൈക്കമ്മീഷണറെ പാക്കിസ്ഥാൻ പുറത്താക്കി. ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസാരിയയോട് രാജ്യം വിടണമെന്ന് പാക്കിസ്ഥാൻ ആവശ്യപ്പെട്ടു. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം കുറയ്ക്കാൻ പാക്കിസ്ഥാൻ തീരുമാനിച്ചതിനു പിന്നാലെയാണ് അജയ് ബിസാരിയയോട് രാജ്യം വിടാൻ ആവശ്യപ്പെട്ടത്.
ഇന്ത്യയിൽ ഹൈക്കമ്മീഷണർ വേണ്ടെന്നും പാക്കിസ്ഥാൻ തീരുമാനിച്ചു. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. ഇന്ത്യയിലെ നിയുക്ത ഹൈക്കമ്മീഷണർ ചുമതലയേൽക്കേണ്ടെന്നാണ് ഇമ്രാൻ നിർദേശിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here