‘നിയമങ്ങളെക്കുറിച്ച് ധാരണയുള്ളവർ നിയമം തെറ്റിക്കുന്നത് കൂടുതൽ ഗൗരവകരം’; ശ്രീരാമിന് മുഖ്യമന്ത്രിയുടെ അതിരൂക്ഷ വിമർശനം

ശ്രീരാമിന് മുഖ്യമന്ത്രിയുടെ അതിരൂക്ഷ വിമർശനം. നിയമങ്ങളെക്കുറിച്ച് ധാരണയുള്ളവർ തെറ്റിക്കുന്നത് കൂടുതൽ ഗൗരവകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും ശ്രീറാമിന്റെ വൈദ്യ പരിശോധന നടത്തുന്നതിൽ പൊലീസിന് വീഴ്ച്ചയുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന്റെ വീഴ്ച്ച അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രക്തസാമ്പിൾ എടുക്കുന്നതിലും വീഴ്ച്ച വരുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
Read Also : ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നൽകിയതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു
കേസിൽ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നൽകിയതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ശ്രീറാമിന്റെ രക്തപരിശോധനാ റിപ്പോർട്ടാണ് ജാമ്യം ലഭിക്കാൻ സഹായകരമായത്. അപകട സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കാനായില്ല. വാഹനാപകടക്കേസിൽ റിമാൻഡിലുള്ള ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നെന്ന് എങ്ങനെ മനസിലായെന്ന് ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ പൊലീസിനോട് കോടതി ചോദിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here