അനുമതിയില്ലാതെ വ്യവസായം തുടങ്ങുന്നതില്‍ നിയമഭേദഗതി വരുത്താന്‍ മന്ത്രി സഭ തീരുമാനം

സംരംഭകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി
സംസ്ഥാനത്ത് മൂന്നു വര്‍ഷത്തേക്ക് അനുമതിയില്ലാതെ വ്യവസായം തുടങ്ങുന്നതില്‍ നിമയഭേദഗതി വരുത്തുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. നിയമപരമായ അനുമതികള്‍ വൈകുന്നത് മൂലം വാണിജ്യകരാറുകളുമായി ബന്ധപ്പെട്ട കേസുകള്‍ തീര്‍പ്പാക്കുന്നതിന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഹൈക്കോടതിയുടെ അനുമതിയോടെ വാണിജ്യകോടതികള്‍ സ്ഥാപിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണനയിലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ സംരംഭക സൗഹൃദമാക്കുക, ഒപ്പം ആന്തൂരിലുണ്ടായത് പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുമാണ് സര്‍ക്കാര്‍ നടപടി. ലൈസന്‍സോ പെര്‍മിറ്റോ ഇല്ലാതെ സംസ്ഥാനത്ത് പത്തുകോടി രൂപ വരെ മുതല്‍മുടക്കുള്ളതും ചുവപ്പ് വിഭാഗത്തില്‍ വരാത്തതുമായ വ്യവസായങ്ങള്‍ തുടങ്ങാന്‍ കഴിയുംവിധം ബന്ധപ്പെട്ട നിയമങ്ങളില്‍ ഭേദഗതി വരുത്തുന്ന കാര്യം പരിശോധിക്കാന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. എന്നാല്‍ മൂന്നുവര്‍ഷത്തിനകം നിയമാനുസൃതമായ എല്ലാ അനുമതികളും വ്യവസായികള്‍ നേടിയിരിക്കണം.
പത്തുകോടി രൂപയിലധികം മുതല്‍മുടക്ക് വരുന്ന എല്ലാ വ്യവസായങ്ങളുടെയും അനുമതി വേഗത്തിലാക്കുന്നതിന് വ്യവസായ വകുപ്പില്‍ പ്രത്യേക സെല്‍ ആരംഭിക്കുന്നതിനും ധാരണയായി. പ്രവാസി നിക്ഷേപകര്‍ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഈ സെല്‍ വഴി ലഭ്യമാക്കും. ഷോപ്സ് ആന്റ് കോമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ ഇപ്പോള്‍ വര്‍ഷാവര്‍ഷം ലൈസന്‍സ് പുതുക്കേണ്ടതുണ്ട്. ഇതൊഴിവാക്കുന്നതിനായി ഒരിക്കല്‍ ലൈസന്‍സ് ലഭിച്ചവര്‍ അതു വീണ്ടും പുതുക്കേണ്ടതില്ലെന്ന നിയമഭേദഗതി കൊണ്ടുവരും.
വ്യവസായ നിക്ഷേപം ആകര്‍ഷിക്കുന്നതിനും വ്യവസായവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാലതാമസമില്ലാതെ പരിഹരിക്കുന്നതിനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല നിക്ഷേപ ഉപദേശക കൗണ്‍സില്‍ രൂപീകരിക്കാനും തീരുമാനമായി. നിക്ഷേപകര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ഇനി മുതല്‍ സൗജന്യകോള്‍ സെന്ററുകളുമുണ്ടാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here