ഐലീഗ് ക്ലബുകൾക്ക് തിരിച്ചടിയായി ഫിഫയുടെ കത്ത്; കോടതിയെ സമീപിക്കുമെന്ന് മിനർവ പഞ്ചാബ് ഉടമ
ഐലീഗ് ക്ലബുകൾക്ക് തിരിച്ചടിയായി ഫിഫയുടെ കത്ത്. ഐഎസ്എലിനെ ഇന്ത്യയിലെ ഒന്നാം നിര ലീഗാക്കാനുള്ള എഐഎഫ്എഫിൻ്റെ നീക്കങ്ങളിൽ പ്രതിഷേധിച്ച് ഫിഫയെ സമീപിച്ച ഐലീഫ് ക്ലബുകൾക്കാണ് തിരിച്ചടി ആയിരിക്കുന്നത്. ഇക്കാര്യത്തിൽ ഫുട്ബോൾ ഫെഡറേഷനുമായി ഒന്നിച്ചു പോകാനാണ് ഫിഫയുടെ നിർദ്ദേശം.
ഫിഫയുടെ ആക്ടിംഗ് ഡെപ്യൂട്ടി സെക്രട്ടറി ജനറൽ മത്തിയാസ് ഗ്രാഫ്റ്റ്സ്റ്റോമാണ് ഐലീഗ് ക്ലബുകൾക്ക് മറുപടി അയച്ചത്. നിലവിൽ ഹ്രസ്വകാല പരിഹാരമാണ് എഐഎഫ്എഫ് ശ്രമിക്കുന്നതെന്നും ഭാവിയിൽ ദീർഘകാലത്തേക്കുള്ള പരിഹാര പരിപാടികൾക്ക് ശ്രമിക്കുമെന്നും അദ്ദേഹം കത്തിലൂടെ സൂചിപ്പിച്ചു.
മിനർവ പഞ്ചാബ് ഉടമ രഞ്ജിത് ബജാജിൻ്റെ നേതൃത്വത്തിൽ ആറു ക്ലബുകളാണ് ഫിഫയ്ക്ക് കത്തയച്ചത്. ഇക്കാര്യത്തില്‍ അടുത്ത നടപടിയായി ഇന്ത്യയിലെ കോടതികളെ സമീപിക്കാനാണ് ഐ ലീഗ് ക്ലബുകളുടെ നീക്കം. ഒപ്പം സ്വിറ്റ്സ്വര്‍ലന്‍ഡിലെ കോര്‍ട്ട് ഓഫ് ആര്ബിട്രേഷന് ഫോര്‍ സ്പോട്സിനേയും സമീപിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here