പരീക്ഷാ ക്രമക്കേട് അന്വേഷിക്കാനുള്ള ക്രൈംബ്രാഞ്ച് സംഘത്തെ ഇന്ന് പ്രഖ്യാപിക്കും

പരീക്ഷാ ക്രമക്കേട് അന്വേഷിക്കാനുള്ള ക്രൈംബ്രാഞ്ച് സംഘത്തെ ഇന്ന് പ്രഖ്യാപിക്കും. പിഎസ്‌സി ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ ഡിജിപി ഉത്തരവിട്ടിരുന്നു. പിഎസ്‌സി യുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റാണ് അന്വേഷിക്കുക. പിഎസ്‌സി ചെയര്‍മാന്‍ രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഇന്ന് പിഎസ്‌സി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസ് പ്രതികളെ പിഎസ്സി പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ ക്രമക്കേടിനു സഹായിച്ചവരില്‍ യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥികളും പൊലീസ് ക്യാമ്പിലെ ജീവനക്കാരനും. ഇവരാണ് പരീക്ഷയില്‍ ഒന്നും രണ്ടും റാങ്കുകള്‍ നേടിയ ശിവരഞ്ജിത്തിനും പ്രണവിനും പരീക്ഷാ സമയത്ത് എസ്എംഎസുകള്‍ അയച്ചതെന്ന് പിഎസ്‌സി വജിലന്‍സ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
പരീക്ഷാ സമയത്ത് രണ്ടു നമ്പറുകളില്‍ നിന്ന് ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് 96 എസ്എംഎസുകളും പ്രണവിന്റെ ഫോണിലേക്ക് മൂന്നു നമ്പരുകളില്‍ നിന്ന് 78 എസ്എംഎസും വന്നതായി സൈബര്‍ സെല്ലിന്റെ സഹായത്തോടെ വിജിലന്ഡസ് കണ്ടെത്തിയിരുന്നു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് സംഭവത്തോടെയാണ് കേസിലെ പ്രതികള്‍ പിഎസ്സി റാങ്ക് പട്ടികയില്‍ ഉയര്‍ന്ന റാങ്കുകള്‍ നേടിയതിനെപ്പറ്റി ആക്ഷേപമുയര്‍ന്നത്. ആദ്യം പിഎസ്സി ആരോപണങ്ങള്‍ നിഷേധിച്ചിരുന്നെങ്കിലും പ്രതികളുടെ ഫോണിലേക്ക് പരീക്ഷാ സമയത്ത് സന്ദേശങ്ങളെത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ക്രമക്കേട് നടന്നെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെ യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസ് പ്രതികളെ പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ നിന്നും പുറത്താക്കുകയും ചെയ്തു. ഇവരെ പിഎസ്സി പരീക്ഷകള്‍ എഴുതുന്നതില്‍ നിന്ന് സ്ഥിരമായി വിലക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here