Advertisement

പ്രളയക്കെടുതി; സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 28 പേർ

August 9, 2019
1 minute Read

വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിവരെയുള്ള കണക്കുകള്‍ പ്രകാരം പ്രളയക്കെടുതിയിൽ സംസ്ഥാനത്തുടനീളം മരിച്ചത് 28 പേർ. 7 പേരെ കാണാതാകുകയും 27 പേര്‍ക്ക് പരിക്ക് പറ്റിയതുമായാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.   738 ദുരിതാശ്വാസ ക്യാമ്പുകൾ സംസ്ഥാനത്ത് തുറന്നിട്ടുണ്ട്. 64,013 പേരാണ് വിവിധ ക്യാമ്പുകളിലായി ഉള്ളത്.

സംസ്ഥാനത്ത് രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണെന്നും ദുരിതമനുഭവിക്കുന്ന സ്ഥലങ്ങളിലെ രക്ഷാപ്രവർത്തനം ഊർജിതമാക്കുന്നതിനായി 22.50 ലക്ഷം ജില്ലകൾക്കായി അനുവദിച്ചിട്ടുള്ളതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. വിവിധ സ്ഥലങ്ങളിലെ രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തനിവാരണ സേനയുടെ 12 ടീമിനെ വിന്യസിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

രക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. 0471251 7500, 0471232 2056 എന്നീ നമ്പറുകളിൽ പൊതുജനങ്ങൾക്കും രക്ഷാദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും കൺട്രോൾ റൂമുമായി ബന്ധപ്പെടാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top