Advertisement

അട്ടപ്പാടിയിൽ ഉരുൾപൊട്ടൽ; പന്ത്രണ്ടോളം കുടുംബങ്ങൾ കുടുങ്ങി കിടക്കുന്നു

August 9, 2019
0 minutes Read

അട്ടപ്പാടി കുറവൻപാടിയിൽ ഉരുൾപൊട്ടൽ. പന്ത്രണ്ടോളം കുടുംബങ്ങൾ കുടുങ്ങി കിടക്കുന്നു. കുറവൻപാടി ഉണ്ണിമലയിലെ കുടുംബങ്ങളാണ് കുടുങ്ങി കിടക്കുന്നത്. റോഡ് തകർന്നതിനാൽ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനാവുന്നില്ല. പ്രദേശം ഒറ്റപ്പെട്ട അവസ്ഥയിലാണ്.

മണ്ണാർകാട് വഴിയുള്ള ചുരം പൂർണമായും വെള്ളത്തിനടിയിലാണ്. മരം വീണതിനെ തുടർന്ന് റോഡ് ഗതാഗതം തടസപെട്ടിരിക്കുകയാണ്. കേന്ദ്രസേനയ്ക്കുൾപ്പെടെ കുറവൻപാടിയിലേക്ക് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ആളുകൾ സുരക്ഷിതരാണെന്നാണ് സൂചന. ചിലർക്ക് പരിക്കേറ്റതായും വിവരമുണ്ട്. നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്നാണ് സംഭവം പുറംലോകമറിയുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top