Advertisement

ആളുകളെ മാറ്റിപ്പാർപിക്കുന്നതിന് മുൻഗണന നൽകുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ

August 9, 2019
0 minutes Read
t p ramakrishnan

കനത്ത മഴ മൂന്ന് ദിവസം കൂടി തുടരുമെന്ന അറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ആളുകളെ മാറ്റിപാർപിക്കുന്നതിന് മുൻഗണന നൽകുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ. ജനങ്ങൾ നിർദേശങ്ങൾ പാലിച്ച് ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്നും മരണസംഖ്യ കൂടുന്നതിന് ഇടയാക്കരുത് എന്നതാണ് മുഖ്യലക്ഷ്യമെന്നും മന്ത്രി കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കോഴിക്കോട് ജില്ലയിൽ 27 പഞ്ചായത്തുകളെയാണ് മഴ കാര്യമായി ബാധിച്ചത്. മഴക്കെടുതിയിൽ 9 പേർക്ക് ജീവൻ നഷ്ടമായി. ഉരുൾപൊട്ടലിൽ പെട്ട് 4 പേരും വെള്ളത്തിൽ വീണ് 4 പേർക്കും മിന്നലേറ്റ് ഒരാൾക്കുമാണ് ജീവൻ നഷ്ടമായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top