തൃശ്ശൂരിൽ കനത്ത മഴയ്ക്ക് നേരിയ കുറവ്

തൃശ്ശൂരിൽ കനത്ത മഴയ്ക്ക് നേരിയ കുറവ്. ചാലക്കുടി പുഴയിലെ ജലനിരപ്പ് താഴ്ന്നുവെങ്കിലും പുഴ കരകവിഞ്ഞൊഴുകിയത് താഴ്ന്ന പ്രദേശത്തെ വീടുകളെ വെള്ളത്തിലാക്കി. ജില്ലയിൽ മഴക്കെടുതിയുടെ ഭാഗമായി 65 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 4042 പേരെ കാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്.
ഇന്നലെ അർധരാത്രി തുടങ്ങിയ മഴ ചില ഘട്ടങ്ങളിൽ വിട്ടു നിന്നെങ്കിലും ജില്ലയിലെ പലയിടങ്ങളേയും വെള്ളത്തിനടിയിലാക്കി. ചാലക്കുടി തലപ്പിള്ളി ചാവക്കാട് കൊടുങ്ങല്ലൂർ താലുക്കുകളിൽ പെട്ട പലയിടങ്ങളിലും ആളുകളെ മാറ്റി പാർപ്പിച്ചു. പെരിങ്ങൽക്കുത്ത് ഡാമിലെ ജലം തുറന്നു വിട്ടതോടെ ചലക്കുടി പുഴയിലെ ജലനിരപ്പ് ഉയർന്നു. വെട്ടുകടവ് പാലത്തിൽ മരതടികൾ വന്നടിഞ്ഞത് വെള്ളം കരകവിഞ്ഞൊഴുകി.
പെരിങ്ങാവ് മേഖലയിൽ വെള്ളം കയറിയതോടെ ആളുകളെ മാറ്റി പാർപ്പിച്ചു. അസുരൻകുണ്ട് ഡാം ജല നിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി തുറന്നുവിട്ടു. മഴക്കെടുത്തിയുടെ ഭാഗമായി 2 മരണമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ചാവക്കാട് താലൂക്കിലെ പുന്നയൂർക്കുളത്ത് വൈദ്യുതി ടവറിന്റെ അറ്റകുറ്റപണിക്കായി പോകവേ തോണി മറിഞ്ഞ് കെഎസ്ഇബി വിയ്യൂർ ഓഫീസിലെ അസി. എൻജിനീയർ ബൈജുവും പുതുക്കാട് നെടുംമ്പാളിൽ ഒഴുക്കിൽ പെട്ട 70 കാരൻ തെക്കുമുറി രാമകൃഷ്ണനും മരിച്ചു. ജില്ലയിൽ നാളെയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേർട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here