Advertisement

വീണ്ടും മത്സ്യത്തൊഴിലാളികൾ; രക്ഷകരായി ‘കേരളത്തിന്റെ സൈന്യം’

August 10, 2019
1 minute Read
ഫയൽ ചിത്രം

കഴിഞ്ഞ വർഷത്തെ പ്രളയക്കെടുതിയിലെ രക്ഷാപ്രവത്തനങ്ങളിൽ മത്സ്യത്തൊഴിലാളികൾ വഹിച്ച പങ്ക് പകരം വെക്കാനാവാത്തതാണ്. അവസരോചിതമായ ഇടപെടൽ കൊണ്ട് എണ്ണമറ്റ ജീവനുകളാണ് അവർ രക്ഷിച്ചെടുത്തത്. അവരുടെ ധീരമായ പ്രവർത്തനങ്ങൾ മൂലം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇവരെ ‘കേരളത്തിൻ്റെ സൈന്യം’ എന്ന് വിശേഷിപ്പിച്ചിരുന്നു.

വീണ്ടും കേ​ര​ളം മ​റ്റൊ​രു മ​ഴ​ക്കെ​ടു​തി​യെ അ​ഭി​മു​ഖീ​ക​രി​ക്കു​മ്പോ​ള്‍ രക്ഷയുടെ കൈ നീട്ടി മത്സ്യത്തൊഴിലാളികളെത്തി. അ​ഗ്നി​ശ​മ​ന​സേ​ന പോ​ലും പി​ന്മാ​റി​യ ദൗ​ത്യ​മാ​ണ് കേ​ര​ള​ത്തി​ന്‍റെ സൈ​ന്യം ഏ​റ്റെ​ടു​ത്ത് വി​ജ​യി​പ്പി​ച്ച​ത്. ക​ണ്ണൂ​രി​ലെ ശ്രീ​ക​ണ്ഠാ​പു​ര​ത്താ​ണ് സം​ഭ​വം.

മൂ​ന്ന് ദി​വ​സ​മാ​യി ഭ​ക്ഷ​ണം പോ​ലു​മി​ല്ലാ​തെ കെ​ട്ടി​ട​ത്തി​ൽ കു​ടു​ങ്ങി കി​ട​ന്ന അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ എ​ത്തി ര​ക്ഷി​ച്ച​ത്. ശ​ക്ത​മാ​യ ഒ​ഴു​ക്ക് കാ​ര​ണം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഫ​യ​ർ​ഫോ​ഴ്‌​സ് ഉ​പേ​ക്ഷി​ച്ച ദൗ​ത്യ​മാ​യി​രു​ന്നു ഇ​ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top