പൊൻമുടി ഡാം ഇന്ന് തുറക്കും

ഇടുക്കിയിലെ ചെറിയ ഡാമുകളിലൊന്നായ പൊൻമുടി ഡാം ഇന്ന് തുറക്കം. വൈദ്യുതി മന്ത്രി എം എം മണി ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. വൈകിട്ട് 5.30 ന് ഡാം തുറക്കുമെന്ന് മന്ത്രി അറിയിച്ചു. ചെറിയ തോതിലാകും ഡാം തുറക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
അതിനിടെ ബാണാസുരസാഗർ ഡാം ഇന്ന് തുറന്നു. വൈകിട്ട് മൂന്ന് മണിയോടെയാണ് ഡാം തുറന്നത്. മിതമായ അളവിലാണ് ജലം ഒഴുക്കിവിടുന്നത്. തീരപ്രദേശത്തുള്ളവർ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു. പനമരം, മാനന്തവാടി, കബനി എന്നീ പുഴകളിൽ ജലനിരപ്പ് ഉയരും. അണക്കെട്ടിലെ ജലനിരപ്പ് 772.65 അടിയായി ഉയർന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here