കാസർഗോഡ് ജില്ലയിൽ മഴ കനക്കുന്നു

കാസർഗോഡ് ജില്ലയിൽ മഴ കനക്കുന്നു. ജില്ലയിലെ മലയോര പ്രദേശങ്ങളിൽ ഇപ്പോഴും ശക്തിയായ മഴയാണ് പെയ്യുന്നത്. 1212 പേരാണ് 15 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്. വെള്ളം കയറിയ പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ ഫൈബർ ബോട്ടുകളിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമാണ്. ജില്ലയിൽ നാളെ റെഡ് അലർട്ട് മുന്നറിയിപ്പാണുള്ളത്.കാലവർഷക്കെടുതി നേരിടുന്നതിൽ ജില്ല ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നതെന്നും ബന്ധുവീടുകളിലേക്ക് മാറേണ്ടിവന്നവർക്കും സർക്കാരിന്റെ അർഹമായ സാമ്പത്തിക സഹായം ലഭിക്കുന്നതിൽ തടസമുണ്ടാകില്ലെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു.
തെക്കു പടിഞ്ഞാറൻ കാലവർഷം ശക്തിയായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ജില്ലയിൽ രക്ഷാപ്രവർത്തനം ഇപ്പോഴും ഊർജ്ജിതമായി തുടരുകയാണ്. തേജസ്വിനിപ്പുഴ കരകവിഞ്ഞൊഴുകിയതോടെ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി. ബന്ധുവീടുകളിലേക്ക് മാറി താമസിക്കേണ്ടി വന്നവർക്കും സർക്കാരിന്റെ അർഹമായ സാമ്പത്തിക സഹായം ലഭിക്കുന്നതിൽ തടസമുണ്ടാകില്ലെന്ന് കാഞ്ഞങ്ങാട് നടന്ന അവലോകന യോഗത്തിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു.
Read Also : പത്തനംതിട്ടയിൽ മഴയ്ക്ക് നേരിയ ശമനം
കുറ്റിവയൽ,പാലായി,കാര്യങ്കോട്,ചാത്തമത്ത്, നിടുങ്കണ്ടം, പടോത്തുരുത്തി എന്നിവിടങ്ങളിൽ വെള്ളം കയറിയതോടെ ആളുകൾ ഒറ്റപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ ഫൈബർ വള്ളങ്ങളിലെത്തിയാണ് ഈ പ്രദേശങ്ങളിൽ നിന്നും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.
ജില്ലയിൽ 15 ക്യാമ്പുകളിലായി 1212 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. മറ്റുള്ളവർ ബന്ധുവീടുകളിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. നാളെ റെഡ് അലർട്ട് മുന്നറിയിപ്പുള്ളതിനാൽ കനത്ത ജാഗ്രതാ നിർദേശവും അധികൃതർ നൽകിയിട്ടുണ്ട്. കാഞ്ഞങ്ങാട് താലൂക്ക് ഓഫീസിലും കാസർഗോഡ് കലക്ട്രേറ്റിലും കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here