Advertisement

‘മത്സ്യതൊഴിലാളിയാണ്, മനുഷ്യനാണ്’; ജീവൻ പണയംവെച്ചുള്ള രക്ഷാപ്രവർത്തനം, കൈയടി; വീഡിയോ

August 10, 2019
0 minutes Read

കേരളം അതിരൂക്ഷമായ പ്രളയക്കെടുതി നേരിടുമ്പോൾ രക്ഷാപ്രവർത്തനത്തിന് ഏർപ്പെട്ടിരിക്കുന്ന മത്സ്യതൊഴിലാളിയുടെ ഒരു വീഡിയോ വൈറലാവുകയാണ്. ദുരിതബാധിതരെ വള്ളത്തിലിരുത്തി അരയ്‌ക്കൊപ്പം വെള്ളത്തിൽ നിന്നും കൈകൊണ്ട് വഞ്ചി കരയിലേക്ക് വലിക്കുകയാണ് ഈ യുവാവ്. കൈയിലിരിക്കുന്ന പങ്കായം പുഴയിൽ കുത്തി അപകടമില്ലെന്ന് ഉറപ്പിച്ചാണ് യുവാവ് മുന്നോട്ട് പോകുന്നത്. ഇത്തരത്തിൽ ഒട്ടേറെ കാഴ്ചകളാണ് പ്രളയബാധിത മേഖലയിൽ നിന്നും പുറത്തുവരുന്നത്. ആർജെ ജെയ്‌സൽ തന്റെ ഫേസ്ബുക്ക് പേജിൽ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്

മുന്നിൽ ആ തോണിയും വലിച്ചു കൊണ്ട് പോകുന്നവൻ ഉണ്ടല്ലോ, എന്റെ നാടിന്റെ അഭിമാനമാണ്. അധികാരികൾ തിരിഞ്ഞ് നോക്കാത്ത ഇടങ്ങളിൽ മിന്നൽ പിണർപോലെ പാഞ്ഞെത്തിയവരാണ് . കരക്കേത്തിയവർ നീട്ടിയ നോട്ട് തിരിച്ചു കൊടുത്തു പ്രാർത്ഥിക്കാൻ പറഞ്ഞവരാണ്. മുന്നിലെ കുഴിയെയും കുത്തിയൊഴുകുന്ന മലവെള്ളത്തേയും കൂസാതെ നടക്കുന്നവൻ അലറി ആർത്തു വരുന്ന തിരമാലയെ കണ്ട് പേടിക്കാത്തവനാണ്. സർവോപരി രക്ഷാ പ്രവർത്തനങ്ങൾ കഴിഞ്ഞിട്ട് അവസാനം ബിൽ കൊടുത്തു കാശ് വാങ്ങാൻ പഠിക്കാത്ത മനുഷ്യനാണ് .മത്സ്യത്തൊഴിലാളി യാണ് മനുഷ്യനാണ് ?????? സാദിഖേ മുത്തേ … കണ്ണുകൾ അഭിമാനം കൊണ്ട് സജലമാകുന്നല്ലോ വല്ലാെ …

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top