Advertisement

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വൈദ്യ സംഘം വയനാട്ടിൽ; ആദിവാസി കോളനികൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കും

August 13, 2019
1 minute Read

സോഷ്യൽ സെക്യൂരിറ്റി മിഷൻ സ്റ്റേറ്റ് ഡയറക്ടർ നേതൃത്വത്തിൽ ഒരു സംഘം ഡോക്ടർമാർ വയനാട്ടിലേക്ക്. വയനാട്ടിലെ ഒറ്റപ്പെട്ട ആദിവാസി മേഖലകളിൽ പ്രവർത്തനം നടത്തുമെന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രി കെകെ ശൈലജയുടെ നിർദ്ദേശപ്രകാരം രൂപീകരിക്കപ്പെട്ട പ്രത്യേക സംഘമാണിത്.

തൃശൂർ മെഡിക്കൽ കോളേജിലെ സർജറി പ്രൊഫസർ ഡോ. രവീന്ദ്രൻ മേനോൻ, സൈക്യാറ്റ്രി അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. സുമേഷ്, പീഡിയട്രിഷ്യൻ ഡോ. രാഹുൽ, അനസ്തേഷ്യ അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. രൺദീപ് എന്നിവർ അടങ്ങുന്നതാണ് ഈ ടീം. മെഡിക്കൽ സംഘങ്ങൾക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ വൈദ്യ സേവനം എത്തിക്കുക എന്നതാണ് ഇവരുടെ ദൗത്യം. വയനാട്ടിലെ ഒറ്റപ്പെട്ട ആദിവാസി കോളനികൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ ഇവരുടെ പ്രവർത്തനം. പുതുമല, അട്ടമല തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച ഇവർ ജില്ലയിലെ മറ്റ് കോളനികൾ കൂടി സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ദുരിതാശ്വാസ വിദഗ്ധരായ ‘എലഫൻ്റ് സ്ക്വാഡി’ൻ്റെ പിന്തുണയോടെയാണ് ഇവരുടെ പ്രവർത്തനം.

സോഷ്യൽ സെക്യൂരിറ്റി മിഷൻ സ്റ്റേറ്റ് ഡയറക്ടറായ ഡോ. അഷീൽ എൻഡോസൾഫാൻ ബാധിത മേഖലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ട്രോമാ കെയർ സ്റ്റേറ്റ് നോഡൽ ഓഫീസറായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top