Advertisement

സംസ്ഥാനത്തെ ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളെക്കുറിച്ച് പഠനം നടത്താനൊരുങ്ങി കേന്ദ്ര ഭൗമശാസ്ത്ര പഠനകേന്ദ്രം

August 14, 2019
0 minutes Read
landslide in kannur today

സംസ്ഥാനത്തെ ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളെക്കുറിച്ച് പഠനം നടത്താനൊരുങ്ങി കേന്ദ്ര ഭൗമശാസ്ത്ര പഠനകേന്ദ്രം. തുടര്‍ച്ചയായി ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടാകുന്നതിന്റെ അടിസ്ഥാനത്തിലാണ് പഠനം. മഴക്കുഴികള്‍ കേരളത്തിന് വിനയാണെന്നും ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ വി നന്ദകുമാര്‍ തിരുവനന്തപുരത്ത് ട്വന്റിഫോറിനോട് പറഞ്ഞു.

അടിക്കടി ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വ്യാപകമാകുന്ന സാഹചര്യത്തില്‍ കാരണം തിരയാനൊരുങ്ങുകയാണ് ഭൗമ ശാസ്ത്ര പഠന കേന്ദ്രം. ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാകും പഠനം. ഇതിന് കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ അനുമതി കാത്തിരിക്കുകയാണെന്ന് ഡോ നന്ദകുമാര്‍ പറഞ്ഞു.

ഇത്തവണ ദുരന്തത്തിനിടയാക്കിയ കാരണങ്ങള്‍ പല തെന്ന് ഡോ. നന്ദകുമാര്‍. മഴക്കുഴികള്‍ പലതും അശാസ്ത്രീയമാണ്. പഞ്ചിമഘട്ടത്തില്‍ കൃഷി നിലനിര്‍ത്തി ജനങ്ങളുടെ ആവാസ കേന്ദ്രങ്ങള്‍, ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളില്‍ നിന്നും മാറ്റണമെന്നാണ് ഭൗമ ശാസ്ത്രജ്ഞരുടെ നിലപാടെന്ന് ഡോ. നന്ദകുമാര്‍ വ്യക്തമാക്കി. മണ്ണിന്റെ ഘടന മനസിലാക്കാന്‍ ജനങ്ങള്‍ ശ്രമിക്കണം. സമൂഹത്തില്‍ അവബോധം സൃഷടിക്കാന്‍ ദൗത്യസംഘത്തിന് രൂപം നല്‍കണമെന്നും ഡോ. നന്ദകുമാര്‍ ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top