Advertisement

73-ാം സ്വാതന്ത്ര്യദിനാഘോഷത്തിന് രാജ്യം ഒരുങ്ങി; തന്ത്ര പ്രധാന മേഖലകള്‍ അതീവ സുരക്ഷയില്‍

August 14, 2019
1 minute Read
president to deliver independence day speech today

73-ാം സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരുങ്ങി രാജ്യം. ജമ്മു കശ്മീര്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ പഴുതടച്ച സുരക്ഷയിലാണ് സ്വാതന്ത്ര്യ ദിനാഘോഷം. പാര്‍ലമെന്റ് ഉള്‍പ്പെടുന്ന വിജയ് ചൗക്കിലും രാജ്യത്തിന്റെ മറ്റ് തന്ത്രപ്രാധാന്യ മേഖലകളും അതീവ സുരക്ഷിയിലാണ്.

നാളെ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തും. പിന്നീട് സ്വാതന്ത്യദിന സന്ദേശം നല്‍കും. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റത്തിന് ശേഷമുള്ള ആദ്യ സ്വതന്ത്ര്യ ദിനാഘോഷമാണ് നാളത്തേത്. രാഷ്ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഇന്നലെ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഫുള്‍ ഡ്രസ് റിഹേഴ്‌സല്‍ പൂര്‍ത്തിയാക്കി.

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഔദ്യോഗിക വേദിയായ ചെങ്കോട്ടയിലും പരിസരത്തും ഭീകരാക്രമണത്തിന് സാധ്യത ഉണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ആകാശ നിരീക്ഷക്ഷണവും ഏര്‍പ്പെടുത്തി. മെട്രോ സ്റ്റേഷനുകളും ഇന്ദിരാഗാന്ധി വിമാനത്താവളവും കനത്ത സുരക്ഷാവലയത്തിലാണ്. 4000ത്തിലധികം സൈനികരേയും 3000 ത്തിലധികം അധികം പൊലീസ്‌ ഉദ്യോഗസ്ഥരേയുമാണ് തലസ്ഥാനത്ത് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്.

ഡല്‍ഹിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മെട്രോ സര്‍വ്വീസ് നടത്തും.എന്നാല്‍ ചില സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് പ്രത്യേക ഗേറ്റ് വഴിമാത്രമാണ് പ്രവേശനം. രാജ്യത്തെമ്പാടുമുള്ള പ്രധാന നഗരങ്ങളിലും സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. വിഭജനത്തിന് ശേഷമുള്ള ആദ്യ സ്വാതന്ത്ര ദിനാഘോഷത്തില്‍ ജമ്മുകാശ്മീരില്‍ അതിശക്തമായ സുരക്ഷയാണ് ഒരുക്കീട്ടുള്ളത്. ദേശീയ സുരക്ഷാ ഉപദേഷ്ഠാവ് അജിത്ത് ഡോവല്‍ കാശ്മീരില്‍ തുടരുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top