Advertisement

ലാ ലിഗയ്ക്കും ബുണ്ടസ് ലീഗയ്ക്കും നാളെ കിക്കോഫ്

August 15, 2019
1 minute Read

യൂറോപ്പിലെ സുപ്രധാന ലീഗുകളായ സ്പാ​​നി​​ഷ് ലാ ​​ലി​​ഗ, ജ​​ർ​​മ​​ൻ ബു​​ണ്ട​​സ് ലി​​ഗ എ​​ന്നി​​വ​​യ്ക്ക് നാ​​ളെ കി​​ക്കോ​​ഫ്. ഇ​​ന്ത്യ​​ൻ സ​​മ​​യം വെ​​ള്ളി​​യാ​​ഴ്ച അ​​ർ​​ധ​​രാ​​ത്രി 12.30ന് ​​നി​​ല​​വി​​ലെ ചാമ്പ്യന്മാ​​രാ​​യ ബാ​​ഴ്സ​​ലോ​​ണ അ​​ത്‌​ല​​റ്റി​​ക് ബി​​ൽ​​ബാ​​വോ​​യു​​മാ​​യി ഏ​​റ്റു​​മു​​ട്ടു​​ന്ന​​തോ​​ടെ ലാ ലിഗയുടെ 2019-20 സീ​​സ​​ണി​​നു പ​​ന്തു​​രു​​ളും. അന്ന് രാ​​ത്രി 12.00ന് ​​ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്ക് ഹെ​​ർ​​ത​​യെ നേ​​രി​​ടു​​ന്ന​​തോ​​ടെ​​യാ​​ണ് ബു​​ണ്ട​​സ് ലി​​ഗ​​യ്ക്ക് തു​​ട​​ക്ക​​മാ​​കു​​ക.

ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ നിന്നുള്ള സൂപ്പർ താരം നെയ്മറിൻ്റെ കൂടുമാറ്റവുമായി ബന്ധപ്പെട്ട് ലാ ലിഗ വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. നെയ്മർ ബാഴ്സയിലേത്തുമെന്നും റയൽ അതിനു തടയിടുകയാണെന്നും റിപ്പോർട്ടുകളുണ്ട്. അതേ സമയം, രണ്ട് ക്ലബുകളുടെ ഓഫറിലും പിഎസ്ജി തൃപ്തരല്ലെന്നും നെയ്മർ ഫ്രാൻസിൽ തന്നെ തുടരുമെന്നും മറ്റ് ചില റിപ്പോർട്ടുകൾ കൂടി പുറത്തു വരുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top