പക്ഷിക്കൂട്ടം ഇടിച്ച് വിമാനത്തിന്റെ എഞ്ചിൻ തകരാറിലായി; 23 പേർക്ക് പരിക്ക്

പറക്കുന്നതിനിടെ പക്ഷിക്കൂട്ടം ഇടിച്ചതിനെ തുടർന്ന് റഷ്യൻ യാത്രാ വിമാനം ചോളവയലിൽ അടിയന്തരമായി ഇടിച്ചിറക്കി. സംഭവത്തിൽ 23 യാത്രക്കാർക്ക് പരിക്കേറ്റു. പക്ഷക്കൂട്ടത്തിൽ ഇടിച്ചതോടെ വിമാനത്തിന്റെ എൻജിൻ തകരാറിലായതാണ് അപകടത്തിനു കാരണമായത്.
മോസ്കോയിൽനിന്നും ക്രിമിയയിലേക്ക് പോകുകയായിരുന്ന ഉറൽ എയർലൈൻസ് എയർബസ് 321 ആണ് അപകടത്തിൽപ്പെട്ടത്. വിമാനം പറന്നയുർന്നയുടനെ കടൽപ്പക്ഷികളുടെ കൂട്ടം ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് വിമാനം ഭാഗീകമായി തകർന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്തിൽ 233 യാത്രക്കാരും ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here