തമന്ന മലയാളത്തിൽ അരങ്ങേറ്റം കുറിയ്ക്കാനൊരുങ്ങുന്നു; ഹൊറർ ചിത്രമെന്ന് റിപ്പോർട്ട്

തെന്നിന്ത്യൻ താരം തമന്ന മലയാളത്തിൽ അരങ്ങേറ്റം കുറിക്കുവാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. സന്ധ്യ മോഹൻ സംവിധാനം ചെയ്യുന്ന സെൻട്രൽ ജയിലിലെ പ്രേതം എന്ന ഹൊറർ ചിത്രത്തിലൂടെയാണ് തമന്ന മലയാളത്തിൽ ചുവട് വയ്ക്കുന്നത്.
ദിലീപ്, സനുഷ, ഭാഗ്യരാജ്, ഖുശ്ബു എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തിയ മിസ്റ്റർ മരുമകനു ശേഷം സന്ധ്യ മോഹൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തിരക്കഥയും സംഭാഷണം ഒരുക്കുന്നത് അമൽ കെ. ജോബിയാണ്. ഇന്ത്യൻ ആർട്ട്സ് സ്റ്റുഡിയോ ആണ് ചിത്രം നിർമിക്കുന്നത്.
തമന്നയെ കൂടാതെ മലയാളത്തിലേയും തമിഴിലേയും പ്രമുഖതാരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എന്നാൽ സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here