Advertisement

നിയന്ത്രണങ്ങള്‍ക്ക് ശേഷം കശ്മീരില്‍ ഒരാള്‍ പോലും കൊല്ലപ്പെട്ടിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ബി.വി ആര്‍ സുബ്രഹ്മണ്യം

August 16, 2019
1 minute Read

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനു ശേഷം ജമ്മു കാശ്മീരില്‍ ഒരാള്‍ പോലും കൊല്ലപ്പെട്ടിട്ടില്ലെന്ന് ജമ്മു കാശ്മീര്‍ ചീഫ് സെക്രട്ടറി ബി.വി ആര്‍ സുബ്രഹ്മണ്യം. അശാന്തി സൃഷ്‌ക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിച്ചു. കാശ്മീരിലെ സ്‌ക്കൂളുകള്‍ തിങ്കളാഴ്ച്ച തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി നീക്കുകയാണ്. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഇന്നു മുതല്‍ മെച്ചപ്പെടുമെന്നും സുബ്രഹ്മണ്യം അറിയിച്ചു.

Read more: ജമ്മു കാശ്മീരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം

ഓരോ പ്രദേശങ്ങളിലായി നിയന്ത്രണങ്ങള്‍ ചുരുക്കിക്കൊണ്ടു വരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ആകെ 22 ജില്ലകളുള്ളതില്‍ പന്ത്രണ്ടിടത്തും ജനജീവിതം സാധാരണ നിലയിലായിട്ടുണ്ട്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദു ചെയ്യുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്തതിനു പിന്നാലെ പ്രദേശത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കാശ്മീരില്‍ പ്രകടനങ്ങളും റാലികളും സംസ്ഥാന സര്‍ക്കാര്‍ നിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സ്വാതന്ത്ര്യ
ദിനാഘോഷങ്ങളുടെ ഭാഗമായി ജമ്മുവില്‍ കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top