കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയത്തില്‍ രഹസ്യ ചര്‍ച്ച നടത്തണമെന്ന് യുഎന്‍ രക്ഷാസമിതിയോട് ചൈന

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയത്തില്‍ രഹസ്യ ചര്‍ച്ച നടത്തണമെന്ന് യുഎന്‍ രക്ഷാസമിതിയോട് ചൈന. ഇക്കാര്യം ആവശ്യപ്പെട്ട് രക്ഷാസമിതി അധ്യക്ഷ സ്ഥാനം വഹിക്കുന്ന പോളണ്ടിനു ചൈന കത്തയച്ചു. അതേസമയം ഔദ്യോഗികമായി ചൈന ഇക്കാര്യം ആവശ്യപ്പെട്ടതായും ഒരുപക്ഷെ നാളെ യോഗം നടന്നേക്കാമെന്ന് ഒരു യുഎന്‍ നയതന്ത്രജ്ഞന്‍ പറഞ്ഞു.
യുഎന്‍ രക്ഷാസമിതി അധ്യക്ഷന് പാകിസ്താന്‍ നല്‍കിയ കത്ത് പരാമര്‍ശിച്ച് കൊണ്ടാണ് ചൈനയുടെ അഭ്യര്‍ഥന. ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി ഇന്ത്യ എടുത്ത് കളഞ്ഞതിന് പിന്നാലെയാണ് അടിയന്തര യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് രക്ഷാ സമിതിക്ക് പാകിസ്താന്‍ കത്തെഴുതിയിരുന്നത്. ഈ കത്ത് പരാമര്‍ശിച്ചാണ് വിഷയത്തില്‍ രഹസ്യചര്‍ച്ച വേണമെന്ന് ചൈന ഔദ്യോഗികമായി ആവശ്യപ്പെട്ടിരിക്കുന്നത്.അതേസമയം രക്ഷാ സമിതി യോഗം സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും വെള്ളിയാഴ്ച രാവിലെയോടെ ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകുമെന്നും യുഎന്‍ നയതന്ത്രജ്ഞന്‍ അറിയിച്ചു.
കശ്മീരില്‍ ഇന്ത്യയുടെ പുതിയ നീക്കം യുഎന്‍ പ്രമേയങ്ങള്‍ക്കും അന്താരാഷ്ട്ര നിയമങ്ങള്‍ക്കും എതിരാണെന്ന് ചൂണ്ടിക്കാട്ടി പാക് വിദേശ കാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി രക്ഷാ സമിതി അധ്യക്ഷന് പുറമെ സമിതിയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും കത്ത് അയച്ചിരുന്നു. ഇതിന് പിന്നാലെ ഖുറേഷി ചൈനയിലെത്തി വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here