ധ്യാൻചന്ദ് പുരസ്‌കാരം മലയാളി ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക്കിന്

കായികരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ധ്യാൻചന്ദ് പുരസ്‌കാരം മലയാളിയായ ഹോക്കി താരം മാനുവൽ ഫ്രെഡറിക്കിന്. കണ്ണൂർ സ്വദേശിയായ അദ്ദേഹം 1972ലെ ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഹോക്കി ടീമിലെ അംഗമായിരുന്നു. മ്യൂണിക്കില്‍ ഇന്ത്യ മെഡല്‍ നേടിയത് മാനുവലിന്റെ ഗോള്‍ കീപ്പിങ് മികവിലൂടെയാണ്. ഒളിമ്പിക്സ് മെഡല്‍ നേടിയ ഏക മലയാളിയാണ് അദ്ദേഹം.
ഡല്‍ഹിയില്‍ ചേര്‍ന്ന പുരസ്‌കാര സമിതിയുടേതാണ് ശുപാര്‍ശ. കായിക രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നല്‍കുന്ന പുരസ്‌കാരമാണ് ധ്യാന്‍ ചന്ദ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവുമടങ്ങിയതാണ് പുരസ്‌കാരം. ഇന്ന് വൈകിട്ടോടെ പുരസ്‌കാര സമിതിയുടെ പ്രഖ്യാപനമുണ്ടാകും.
Read Also : മലയാളി താരം മുഹമ്മദ് അനസിന് അർജ്ജുന അവാർഡിന് ശുപാർശ
21-ാം വയസില്‍ ഒളിമ്പിക് മെഡല്‍ ജേതാവായിട്ടും ഇത്രയും നാള്‍ രാജ്യം അദ്ദേഹത്തിന് അര്‍ഹിച്ച ആദരം നല്‍കിയിരുന്നില്ല. മ്യൂണിക്കില്‍ മെഡല്‍ നേടിയ ടീമിലെ എട്ടു പേരെ രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കിയും രണ്ടു പേര്‍ക്ക് പത്മഭൂഷണ്‍ നല്‍കിയും ആദരിച്ചപ്പോള്‍ ഫ്രഡറിക്കിനെ അവഗണിക്കുകയായിരുന്നു.
അതേസമയം അത്ലറ്റ് മുഹമ്മദ് അനസ് അര്‍ജുന അവാര്‍ഡിന്റെയും പരിശീലകന്‍ ടി.പി ഔസേപ്പ് ദ്രോണാചാര്യ അവാര്‍ഡിന്റെയും സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here