ജമ്മുവില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വീണ്ടും വിലക്ക്

ജമ്മുവില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വീണ്ടും വിലക്ക്. ഇന്നലെ അര്‍ധരാത്രിയോടെയാണ് പുനസ്ഥാപിച്ച മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ മുന്നറിയിപ്പില്ലാതെ നിര്‍ത്തിയത്.
ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് പിന്‍വലിച്ചതിനെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ നേരിടാന്‍ വേണ്ടിയായിരുന്നു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ജമ്മു, സാംബ, കത്വ, ഉദംപൂര്‍, റിയാസി മേഖലകളില്‍ ടു ജി മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുന:സ്ഥാപിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ വീണ്ടും നിര്‍ത്തിവെച്ചിരിക്കുന്നത്.
ഒറ്റപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. താഴ്!വരയിലെ ചിലയിടങ്ങളില്‍ ലാന്‍ഡ്‌ഫോണുകള്‍ ഭാഗികമായി പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടുണ്ട്. അതേസമയം ശ്രീനഗര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ നാളെ മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കും. ജമ്മുശ്രീനഗര്‍ ദേശീയപാതയില്‍ ഉണ്ടായിരുന്ന നിയന്ത്രണങ്ങളും ഇന്നലെ രാത്രിയോടെ ഭാഗികമായി പിന്‍വലിച്ചിരുന്നു. നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി പിന്‍വലിക്കുന്ന സാഹചര്യത്തില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here