ബിഹാർ മുൻ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര അന്തരിച്ചു

ബിഹാർ മുൻ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര അന്തരിച്ചു. ഡൽഹിയിലായിരുന്നു അന്ത്യം. മൂന്നുവട്ടം ബിഹാർ മുഖ്യമന്ത്രിയായിരുന്നു. 82 വയസ്സായിരുന്നു.
കാലിത്തീറ്റ കുംഭകോണക്കേസിൽ ലാലു പ്രസാദ് യാദവിനൊപ്പം കുറ്റക്കാരനായി കണ്ടെത്തിയ വ്യക്തിയാണ് മിശ്ര. 2013 ലെയും 2018ലെയും കാലിത്തീറ്റ കുംഭകോണ കേസിൽ മിശ്രയെ പ്രതി ചേർത്തിരുന്നു. ഡിസംബർ 23 2017ൽ ലാലു പ്രസാദിനെ കേസിൽ കുറ്റക്കാരനായി കണ്ടെത്തിയപ്പോൾ മിശ്രയെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
2018ൽ ലാലു പ്രസാദ് യാദവിനെയും ജഗന്നാഥ് മിശ്രയെയും കാലിത്തീറ്റ് കുംഭകോണക്കേസുമായി ബന്ധപ്പെട്ട് ചൈബാദ് ട്രെഷറിയിൽ നിന്നും 37.62 കോടി രൂപ പിൻവലിച്ച കേസിൽ സിബിഐ കോടതി അഞ്ച് വർഷത്തേക്ക് ശിക്ഷിച്ചിരുന്നു.
Bihar former Chief Minister Jagannath Mishra has passed away in Delhi after prolonged illness. pic.twitter.com/zyDlVD4HBP
— ANI (@ANI) August 19, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here