കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട; നാല് യാത്രക്കാരിൽ നിന്നായി 11.29 കിലോ സ്വർണബിസ്‌ക്കറ്റ് പിടികൂടി

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. നാല് യാത്രക്കാരിൽ നിന്നായി 11.29 കിലോ സ്വർണ ബിസ്‌ക്കറ്റുകൾ പിടികൂടി. 4.15 കോടി രൂപ വില വരുന്ന സ്വർണ ബിസ്‌കറ്റുകളാണ് ഡിആർഐ പരിശോധനയിൽ പിടികൂടിയത്.ദുബായിൽ നിന്നും ഷാർജയിൽ നിന്നുമുള്ള വ്യത്യസ്ത വിമാനങ്ങളിലെത്തിയ നാല് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഗൃഹോപകരണങ്ങളിൽ ഒളിപ്പിച്ചാണ് സ്വർണ ബിസ്‌ക്കറ്റുകൾ കടത്താൻ ശ്രമിച്ചത്. പിടിയിലായവരെ ഡിആർഐ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു വരുകയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here