Advertisement

ജീവനക്കാരിക്ക് നേരെ സ്‌കൂൾ സൂപ്രണ്ടിന്റെ ഭർത്താവിന്റെ ക്രൂരത; വലിച്ചിഴച്ച് പുറത്തേക്കെറിഞ്ഞു; വീഡിയോ

August 19, 2019
5 minutes Read

സ്‌കൂൾ ജീവനക്കാരിക്ക് നേരെ സൂപ്രണ്ടിന്റെ ഭർത്താവിന്റെ ക്രൂരത. ചത്തീസ്ഗഢിലെ കൊറിയയിലുള്ള ബർവാനി കന്യ ആശ്രമം സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ തൂപ്പ് ജോലിക്കാരിയായ യുവതിയെ സൂപ്രണ്ടിന്റെ ഭർത്താവ് വലിച്ചിഴക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

മൂന്നുമാസം പ്രായമുളള കുട്ടിയൊടൊപ്പം സ്‌കൂളിലെ വിദ്യാർത്ഥികളുടെ ഹോസ്റ്റലിൽ അഭയം തേടിയതാണ് ജോലിക്കാരി. കട്ടിലിൽ ഇരിക്കുന്ന ഇവരെ സൂപ്രണ്ടിന്റെ ഭർത്താവ് വലിച്ചിഴച്ച് പുറത്തേയ്ക്ക് എറിയുന്നതാണ് ദൃശ്യങ്ങളിലുളളത്. സ്‌കൂൾ സൂപ്രണ്ട് സുമില സിങ്ങിന്റെ ഭർത്താവാണ് ഇത്തരത്തിൽ ക്രൂരത ചെയ്തത്.

സംഭവം പുറംലോകമറിഞ്ഞതോടെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം ആരംഭിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top