Advertisement

റയലിലേക്കോ ബാഴ്സയിലേക്കോ ഇല്ല; നെയ്മർ വായ്പയ്ക്ക്

August 19, 2019
0 minutes Read

കഴിഞ്ഞ കുറച്ചു നാളുകളായി തുടരുന്ന നെയ്മർ ട്രാൻസ്ഫർ വാർത്തകളിൽ പുതിയ വഴിത്തിരിവ്. താരത്തെ ലോണിൽ വിടുമെന്നാണ് ഇപ്പോൾ പിഎസ്ജി അറിയിച്ചിരിക്കുന്നത്. ക്ലബിൽ കളിക്കുന്നതിനോട് താത്പര്യമില്ലാത്ത താരത്തെ നിർബന്ധിച്ച് കളിപ്പിക്കുന്നതിനോട് താത്പര്യമില്ലെന്നും അദ്ദേഹത്തെ ലോണിൽ അയക്കുമെന്നും പിഎസ്ജി പറയുന്നു.

201 മില്ല്യണ്‍ മുതല്‍ 228 മില്ല്യണ്‍ വരെയാണ് നെയ്മര്‍ക്കായി പിഎസ്ജി ആവശ്യപ്പെടുന്നത്. ലോണായാലും പിന്നീട് വാങ്ങാം എന്ന ഉറപ്പ് ഉടമ്പടിയിൽ ഉണ്ടാവണം. ഡീലിൽ പകരം താരത്തെ ഉൾപ്പെടുത്തി തുക കുറക്കുന്നതും പിഎസ്ജിക്ക് സമ്മതമാണ്. അതുകൊണ്ട് തന്നെ നെയ്മർ ലോൺ അടിസ്ഥാനത്തിൽ മറ്റേതെങ്കിലുമൊരു ക്ലബിൽ കളിക്കുമെന്നതാണ് റിപ്പോർട്ട്.

താരക്കൈമാറ്റത്തിനുള്ള അവസാന തിയതി സെപ്തംബർ രണ്ടാണ്. അതിനു മുൻപ് ഇതിൽ തീരുമാനമാകുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ പിഎസ്ജിയുടെ പരിശീലകന്‍ തോമസ് ടുച്ചലിന് നെയ്മറെ ടീമില്‍ നില നിർത്താൻ തന്നെയാണ് താത്പര്യം. പലഘട്ടങ്ങളിലും അദ്ദേഹം ഇത് തുറന്നു പറയുകയും ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top