സഞ്ജു ഇന്ത്യ എ ടീമിൽ

ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്തി. അടുത്ത മാസം കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടക്കുന്ന നാലും അഞ്ചും ഏകദിനങ്ങൾക്കുള്ള ടീമിൽ വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത്. പരമ്പരയിലെ ആദ്യ മൂന്ന് ഏകദിനങ്ങളിൽ ഇഷൻ കിഷനാണ് വിക്കറ്റ് കീപ്പർ.
ഓഗസ്റ്റ് 29നാണ് പരമ്പര ആരംഭിക്കുക. കാര്യവട്ടം സ്പോർട്സ് ഹബിലാണ് എല്ലാ മത്സരങ്ങളും നടക്കുക. ഓഗസ്റ്റ് 31, സെപ്റ്റംബർ 2, 4, 6 എന്നീ തിയതികളിലാണ് ബാക്കി നാല് ഏകദിനങ്ങൾ. ആദ്യ മൂന്ന് ഏകദിനങ്ങളിൽ മനീഷ് ആണ്ഡെയും അവസാന രണ്ട് ഏകദിനങ്ങളിൽ സഞ്ജു സാംസണും ടീമിനെ നയിക്കും.
നേരത്തെ, വിൻഡീസിനെതിരായ ഇന്ത്യ എ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്താതിരുന്നതും, ശേഷം വിൻഡീസ് പരമ്പരയിൽ ഉൾപ്പെടുത്താതിരുന്നതും വാർത്തകളിൽ ഇടം നേടിയിരുന്നു. ഋഷഭ് പന്ത് ടി-20, ഏകദിന മത്സരങ്ങളിൽ കാര്യമായി തിളങ്ങാതിരുന്നതോടെ വീണ്ടും ഇത് ചർച്ചയായിരുന്നു.
ആദ്യ മൂന്ന് മത്സരങ്ങൾക്കുള്ള ഇന്ത്യൻ എ ടീം: മനീഷ് പാണ്ഡെ (നായകൻ), റുതുരാജ് ഗയ്ക്വാദ്, ശുഭ്മാൻ ഗിൽ, അൻമോൾപ്രീത് സിങ്, റിക്കി ഭുയ്, ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പർ), വിജയ് ശങ്കർ, ശിവം ദുബെ, ക്രുണാൽ പാണ്ഡ്യ, അക്സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, ഷാർദുൽ ഠാക്കൂർ, ദീപക് ചാഹർ, ഖലീൽ അഹമ്മദ്, നിതീഷ് റാണ.
അവസാന രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ എ ടീം: ശ്രേയസ് അയ്യർ(നായകൻ), ശുഭ്മാൻ ഗിൽ, പ്രശാന്ത് ചോപ്ര, അൻമോൾപ്രീത് സിങ്, റിക്കി ഭുയ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), നിതീഷ് റാണ, വിജയ് ശങ്കർ, ശിവം ദുബെ, വാഷിങ്ടൺ സുന്ദർ, അക്സർ പട്ടേൽ,രാഹുൽ ചാഹർ, ഷാർദുൽ ഠാക്കൂർ, തുഷാർ ദേശ്പാണ്ഡെ, ഇഷാൻ പോരൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here