അമിത വേഗത്തിലെത്തി സഡൻ ബ്രേക്കിട്ടു; ബസിൽ നിന്ന് തെറിച്ച് വീണ് കണ്ടക്ടർക്ക് ദാരുണാന്ത്യം; വീഡിയോ

സഡൻ ബ്രോക്കിട്ട ബസിൽ നിന്നും തെറിച്ചു വീണ് കണ്ടക്ടർക്ക് ദാരണാന്ത്യം. തമിഴ്നാട് കമ്പം തേനിയിലാണ് സംഭവം. ഈ മാസം ആദ്യവാരം നടന്ന അപകടത്തിന്റെ വിവിധ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
അമിത വേഗത്തിലെത്തുന്ന സ്വകാര്യ ബസിന്റെ മുന്നിലേക്ക് അശ്രദ്ധമായി റോഡ് മുറിച്ചു കടന്നെത്തിയ ബൈക്കാണ് അപകടത്തിന് കാരണമായത്. ബസിലെ തന്നെ സിസിടിവി ക്യാമറകളിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.
ബൈക്കിനെ കണ്ട് ബസ് ഡ്രൈവർ മുത്തു സഡൻ ബ്രേക്കിട്ടു. അതോടെ കണ്ടക്ടർ വിജയൻ ബസിന്റെ വിൻഡ് ഷീൽഡ് തകർത്ത് പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. മുമ്പിലെത്തിയ ബൈക്കിനൊപ്പം മറ്റൊരു ബൈക്കിനെയും ഇടിച്ചു തെറിപ്പിച്ച ബസ് വിജയന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയാണ് നിന്നത്. വിജയനും ഒരു ബൈക്ക് യാത്രികനും സംഭവസ്ഥലത്ത് തന്നെ മരിച്ചു. റോഡ് മുറിച്ചുകടന്നെത്തിയ ആദ്യ ബൈക്കിലെ യാത്രികരായ സ്ത്രീയേയും പുരുഷനെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം.
https://www.youtube.com/watch?time_continue=40&v=OwxLRpiY350
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here