ചന്ദ്രയാൻ രണ്ട് ഇന്ന് ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ

വിക്ഷേപണത്തിന് 29 ദിവസങ്ങൾക്ക് ശേഷം ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ രണ്ട് ഇന്ന് ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ പ്രവേശിക്കും. ജൂലൈ 22നായിരുന്നു ചന്ദ്രയാന്‍റെ വിക്ഷേപണം. ഇന്ത്യയുടെ ചന്ദ്ര ദൗത്യത്തിന്‍റെ സുപ്രധാന നാഴികകല്ലായി മാറുന്ന പ്രക്രിയയാണ് ഇന്ന് നടക്കുന്നത്
രാവിലെ 9:30 യോടെയായിരിക്കും ചന്ദ്രയാൻ രണ്ട് ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ പ്രവേശിക്കുക. ഏറെ വെല്ലുവിളികൾ നിറഞ്ഞ പ്രകിയയാണിത്.
ചന്ദ്രനിൽ നിന്ന് 118 കിലോമീറ്റർ അടുത്ത ദൂരവും 18078 കിലോമീറ്റർ എറ്റവും കൂടിയ ദൂരവുമായ ഭ്രമണപഥത്തിലായിരിക്കും ചന്ദ്രയാൻ രണ്ട് ഇന്ന് പ്രവേശിക്കുക. ഇതിന് ശേഷം 5 ഘട്ടങ്ങളിലായി ഭ്രമണപഥത്തിൽ മാറ്റം വരുത്തി ചന്ദ്രനുമായുള്ള അകലം കുറയ്ക്കും.
Read Also : ഈ ചിത്രങ്ങൾ ചന്ദ്രയാൻ 2 പകർത്തിയതല്ല ! [24 Fact Check]
സെപ്റ്റംബർ 1 വരെ നീളുന്ന ഈ പ്രക്രിയയിലൂടെ ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ ഉപഗ്രഹത്തെ എത്തിക്കും.
സെപ്റ്റംബർ രണ്ടിനായിരിക്കും വിക്രം ലാൻഡറും ചന്ദ്രയാൻ രണ്ട് ഓർബിറ്ററും വേർപെടുക. സെപ്റ്റംബർ ഏഴിനായിരിക്കും ചരിത്രപരമായ ലൂണാർ സോഫ്റ്റ് ലാൻഡിംഗ്. സെപ്റ്റംബർ ഏഴിന് പുലർച്ചെ 1:30നും 2.30നും ഇടയിലായിരിക്കും ചന്ദ്രയാൻ രണ്ട് ചരിത്രപരമായ സോഫ്റ്റ് ലാൻഡിംഗ്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here