മഞ്ജു വാര്യരും സംഘവും സുരക്ഷിതര്‍; ഇന്ന് മണാലിയിലേക്ക് മടങ്ങില്ല

മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിയ മഞ്ജു വാര്യരും സംഘവും ഇന്ന് മണാലിയിലേക്ക് മടങ്ങില്ല. ഷൂട്ടിംഗ് തുടരേണ്ടതിനാല്‍ ഇന്ന് ഛത്രുവില്‍ തുടരാനുള്ള താല്‍പ്പര്യം അവര്‍ ഭരണകൂടത്തെ അറിയിച്ചെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. സിനിമാ സംഘത്തിന് ആഹാരം ഉള്‍പ്പെടെ എത്തിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടവും അറിയിച്ചു.
രാത്രി എട്ടുമണിയോടെ ഇവരെ ബേസ് ക്യാമ്പായ കോക്‌സാറില്‍ എത്തിക്കുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍ രക്ഷപ്രവര്‍ത്തനത്തിന് എത്തിയ സംഘത്തോട് ഷൂട്ടിംഗ് തുടരണം എന്ന് സിനിമാ സംഘം അറിക്കുകയായിരുന്നു. തുടര്‍ന്നാണ് യാത്ര മാറ്റിവെച്ചത്. ഇവര്‍ക്ക് ഭക്ഷണവും ആവശ്യവസ്തുക്കളും ഉറപ്പ് വരുത്തിയിട്ടുണ്ട്. സുരക്ഷ സേനക്കൊപ്പം ഇവര്‍ 22 കി.മി ദൂരത്തുള്ള കൊക്‌സാറിലെ ബേസ് ക്യാമ്പിലേക്ക് നാളെയായിരിക്കും പോകുക. കോക്‌സാറിലേക്ക് പോകാനുള്ള വഴി സജ്ജമായെന്ന് മുരളിധരന്റെ ഓഫീസ് അറിയിച്ചിട്ടുണ്ട്. മൂന്നാഴ്ച്ച മുമ്പാണ് സനല്‍ കുമാര്‍ സംവിധാനം ചെയ്യുന്ന കയറ്റം സിനിമയുടെ ചിത്രികരണത്തിനാണ് ഇവര്‍ ഹിമാചല്‍ പ്രദേശിലെത്തിയത്. ഇന്നലെ രാത്രി മഞ്ജുവാര്യര്‍ സാറ്റ് ലൈറ്റ് ഫോണ്‍ ഉപയോഗിച്ച് സഹോദരനെ വിളിച്ചു വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here