സിപിഐ ലാത്തിച്ചാർജിൽ ഇനി അറസ്റ്റുണ്ടാകില്ല; പന്ന്യൻ രവീന്ദ്രന് മുഖ്യമന്ത്രിയുടെ ഉറപ്പ്

എറണാകുളം ലാത്തിചാർജ് അറസ്റ്റിൽ സിപിഐ സംസ്ഥാന നേതൃത്യം ഇടപെട്ടു. പന്യൻ രവീന്ദ്രൻ മുഖ്യമന്ത്രിയെ നേരിൽകണ്ട് പരാതി അറിയിച്ചു. സംഭവത്തിൽ ഇനി അറസ്റ്റുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പന്യന് ഉറപ്പ് നൽകി. കൊച്ചി ഡിഐജി ഓഫീസ് മാർച്ചിലെ ലാത്തിചാർജ് സംഭവത്തിൽ ഇനി അറസ്റ്റ് ഉണ്ടാവില്ലെന്ന് സിപിഐ ജില്ല സെക്രട്ടറി പി രാജു ട്വന്റിഫോറിനോട് പറഞ്ഞു.
കൊച്ചി ഡിഐജി ഓഫീസിന് മുന്നിലെ ലാത്തിച്ചാർജിനിടയിൽ പൊലീസ് ഉദ്യോഗസ്ഥരെ മർദിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഐ പ്രാദേശിക നേതാവിനെ ജാമ്യമില്ല വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്. ഇതോടെ വ്യാപകമായി അറസ്റ്റുണ്ടാവുമെന്ന് തിരിച്ചറിഞ്ഞ സിപിഐ സംസ്ഥാന നേതാക്കൾ പ്രശ്‌ന പരിഹാരത്തിനായി രംഗത്തിറങ്ങി. സംഭവത്തിൽ പന്യൻ രവീന്ദ്രൻ മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി പറയുകയായിരുന്നു. ഇനി ഒരു അറസ്റ്റുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പന്ന്യന് ഉറപ്പ് നൽകി.
ലാത്തിചാർജ് വിഷയത്തിൽ സെൻട്രൽ എസ്‌ഐ വിപിൻ ദാസിനെ സസ്‌പെൻഡ് ചെയ്ത തൊട്ടടുത്ത ദിവസം തന്നെ പ്രാദേശിക നേതാവിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത് സിപിഐ ജില്ലാ നേത്യത്വത്തിന് ഞെട്ടലുണ്ടാക്കി. ഇതിനിടെ ഞാറയ്ക്കൽ സിഐ മുരളിയെ സസ്‌പെൻസ് ചെയണമെന്ന് ആവശ്യപ്പെട്ട് സിപിഐ എറണാകുളം ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്ക് കത്ത് നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here