രാജസ്ഥാനിൽ സൈനിക ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 3 വ്യോമസേനാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

രാജസ്ഥാനിലെ ബാർമറിൽ സൈനിക ട്രക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 3 വ്യോമസേനാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. മൂന്ന് പേരെ ഗുരുതരാവസ്ഥയിൽ ബാർമറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാർമറിലെ ചോഹ്ട്ടൺ പട്ടണത്തിൽ ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. എട്ട് വ്യോമസനേ ഉദ്യോഗസ്ഥരുമായി ഔദ്യോഗിക ആവശ്യത്തിനായി പോകുകയായിരുന്ന ട്രക്കാണ് മറിഞ്ഞത്. നിയന്ത്രണം വിട്ട ട്രക്ക് 100 അടിയോളം താഴ്ചയിലുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടത്തെപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാർമർ എസ്പി ശിവ്‌രാജ് മീണ, ജില്ലാ കളക്ടർ ഹിമാൻഷു ഗുപ്ത തുടങ്ങിയവർ അപകടസ്ഥലം സന്ദർശിച്ചു.
Rajasthan: 3 jawans have lost their lives, 3 jawans seriously injured after a defence truck rolled down a hill in Barmer's Chauhtan, today. pic.twitter.com/4VXEl4GjVt
— ANI (@ANI) August 21, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here