അഭിമന്യു കൊലക്കേസ്; എറണാകുളം സെഷന്‍സ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും

എറണാകുളം മഹരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസ് വിചാരണയ്ക്കായി എറണാകുളം സെഷന്‍സ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
More read; അഭിമന്യു കൊലക്കേസ്; കുറ്റപത്രം സമർപ്പിച്ചു
കൊലപാതകം, കൊലപാതക ശ്രമം, അന്യായമായി സംഘം ചേരല്‍, മാരകായുധം ഉപയോഗിക്കല്‍, ഗൂഢാലോചന തുടങ്ങിയവ ഉള്‍പ്പെടെ 13 വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. കേസില്‍ ക്യാമ്പസ് ഫ്രണ്ട് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് പ്രതിസ്ഥാനത്തുള്ളത്. ആദ്യ ഘട്ട കുറ്റപത്രത്തിലുള്ള 16 പ്രതികളില്‍ രണ്ട് പേരെ ഇനിയും പിടികൂടാനായിട്ടില്ല. കേസില്‍ ആകെ 26 പേരെയാണ് പ്രതിചേര്‍ത്തത്. ഇതില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തെന്ന് കണ്ടെത്തിയ 16 പ്രതികള്‍ക്കെതിരെയാണ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here