ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് ബംഗ്ലാദേശ്

ജമ്മു കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി ബംഗ്ലാദേശ്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് ബംഗ്ലാദേശ് വ്യക്തമാക്കി. ജമ്മുകശ്മീരിൽ സമാധാനവും സ്ഥിരതയും നിലനിർത്തേണ്ടതുണ്ടെന്നും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ രാജ്യങ്ങളും വികസനത്തിനാണ് പ്രധാനമായും പരിഗണന നൽകുന്നത്. അതിനാൽ തന്നെ ജമ്മുകശ്മീരിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് ഇന്ത്യയുടെ ആഭ്യന്തര വിഷയമായി മാത്രമേ കാണാനാകൂവെന്നും ബംഗ്ലാദേശ് വ്യക്തമാക്കി.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യയുടെ നടപടിയിൽ പിന്തുണയറിയിച്ച് കഴിഞ്ഞ ദിവസം അമേരിക്കയും രംഗത്തെത്തിയിരുന്നു. അമേരിക്കൻ പ്രതിരോധ സെക്രട്ടറിയുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നടത്തിയ സംഭാഷണത്തിലാണ് അമേരിക്ക നിലപാട് വ്യക്തമാക്കിയത്. ഇതിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ചർച്ചകളിലൂടെ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും രംഗത്തെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here