ഉത്തരേന്ത്യയില്‍ മഴക്കെടുതില്‍ മരിച്ചവരുടെ എണ്ണം 82 ആയി

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതിയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 82 ആയി. പ്രദേശത്ത് മഴയ്ക്ക് ശമനമുണ്ടെങ്കിലും മഴ ഏറ്റവും കൂടുതല്‍ നാശം വിതച്ച വിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്.
More read: ഉത്തരേന്ത്യയില്‍ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 80 കടന്നു
ഡല്‍ഹിയില്‍ യമുന നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പഴയ റെയ്ല്‍വെ പാലം വഴിയുള്ള തീവണ്ടി ഗതാഗതം നിര്‍ത്തിവെച്ചു. ഉത്തരാഖണ്ഡില്‍ ദുരിതാശ്വാസ സാമഗ്രികളുടെ വിതരത്തിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 3 പേര്‍ മരിച്ചിരുന്നു. പൈലറ്റ് സഹപൈലറ്റും ഉള്‍പ്പെടെ മൂന്ന് പേരാണ് മരിച്ചത്. വൈദ്യുതി കേബിളില്‍ തട്ടിയാണ് അപകടമുണ്ടാത്. ഉത്തരകാശിയിലെ മോറിയില്‍ നിന്ന് മോള്‍ഡിയിലേക്ക് വരുകയായിരുന്നു ഹെലികോപ്റ്റര്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here