മഞ്ജു വാര്യരും സംഘവും ഇന്ന് ഷിംലയിലേക്ക് യാത്ര തിരിച്ചേക്കും

മഞ്ജു വാര്യരും സിനിമാ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനും ഉള്‍പ്പെടുന്ന സിനിമാ ഷൂട്ടിംഗ് സംഘം ഇന്ന് ഷിംലയിലേക്ക് യാത്ര തിരിച്ചേക്കും. ഇന്നലെ ഛത്രുവില്‍ കുടുങ്ങിയ ഇവരെ സുരക്ഷ ഉദ്യോഗസ്ഥര്‍ രക്ഷപെടുത്തിയെങ്കിലും ഷൂട്ടിംഗ് തുടരേണ്ടതിനാല്‍ അവിടെ തങ്ങുകയായിരുന്നു. ഇവരോടൊപ്പമുള്ള പത്ത് അംഗ സിനിമ സംഘത്തെ ഇന്നലെ രാത്രി കൊക്‌സറിലെ ബേസില്‍ ക്യാമ്പില്‍ എത്തിച്ചിരുന്നു.
ഹിമാചല്‍ പ്രദേശിലെ ഛത്രുവില്‍ കുടുങ്ങിയ മഞ്ചു വാര്യറേയും സംഘത്തെയും ഇന്നലെയാണ് രക്ഷിച്ചത്. കൊക്‌സറിലെ ബേസ് ക്യാമ്പിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ മാറ്റാന്‍ ശ്രമിച്ചിരുന്നെങ്കിലും ഷൂട്ടിംഗ് പൂര്‍ത്തീകരിക്കേണ്ടതിനാല്‍ ഇവര്‍ ഛത്രുവില്‍ തുടരുകയാണ്. ഇന്ന് വൈകുന്നേരത്തോടെ ഇവര്‍ ഷിംലയിലേക്ക് യാത്ര തിരിക്കുമെന്നാണ് വിവരം. ഛത്രു വിലേക്കുള്ള റോഡുകള്‍ പുനസ്ഥാപിച്ചിട്ടുണ്ട്. അതിനാല്‍ വാഹനത്തിലായിരിക്കും സിനിമാ സംഘത്തെ ഷിംലയിലേക്ക് എത്തിക്കുക. ഇവര്‍ക്ക് ഭക്ഷണവും വെള്ളവും ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ ഉറപ്പാക്കീട്ടുണ്ട്.
ഷൂട്ടിംഗ് സംഘത്തില്‍ ഉള്‍പ്പെടുന്ന പത്ത് പേരെ ഇന്നലെ കൊക് സാറിലെ ബേസ് ക്യാമ്പില്‍ എത്തിച്ചിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ സ്ഥിതിഗതികള്‍ ഹിമാചല്‍ മുഖ്യമന്ത്രിയോട് ആരാഞ്ഞു. മൂന്ന് ആഴ്ച്ച മുമ്പാണ് ചിത്രീകരണത്തിനായി 30 അംഗ സിനിമ സംഘം ഹിമാചലില്‍ എത്തിയത്. മഞ്ചു വാര്യര്‍ സഹോദരനെ വിളിച്ച് സംഭവം അറിയിച്ച തോടെ വി മുരളീധരന്‍ ഇടപെടുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here