Advertisement

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

August 21, 2019
0 minutes Read

സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എറണാകുളം,ഇടുക്കി,തൃശൂർ,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ ജില്ലകളിൽ വ്യാപകമായ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കോട്ടയം,എറണാകുളം,പാലക്കാട്,മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസർഗോഡ് ജില്ലകളിൽ നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ ആഗസ്റ്റ് 25 വരെ യെല്ലോ അലേർട്ട് തുടരും. പല ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ജില്ലകളിലെ കൺട്രോൾ റൂമുകൾ താലൂക്ക് അടിസ്ഥാനത്തിൽ മഴയുടെ സാഹചര്യം നിരന്തരമായി വിലയിരുത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി. മത്സ്യ തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് തടസ്സമില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top