Advertisement

സവർക്കറുടെ പ്രതിമയിൽ ചെരുപ്പുമാലയിട്ട് എൻഎസ്‌യു പ്രവർത്തകർ

August 22, 2019
0 minutes Read

ആർഎസ്എസ് നേതാവായിരുന്ന സവർക്കറുടെ പ്രതിമയിൽ ചെരുപ്പുമാലയിട്ട് നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്‌യുഐ) നേതാക്കൾ. ഡൽഹി യൂണിവേഴ്‌സിറ്റിയുടെ ഗേറ്റിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള പ്രതിമയിലാണ് ഇന്നലെ അർദ്ധരാത്രി എൻഎസ്‌യു പ്രവർത്തകർ മാലയിട്ടത്. യൂണിവേഴ്‌സിറ്റിക്ക് പുറത്ത് എബിവിപി പ്രവർത്തകരാണ് പ്രതിമ സ്ഥാപിച്ചത്.

യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷന്റെ അനുവാദമില്ലാതെയാണ് എബിവിപി നയിക്കുന്ന വിദ്യാർത്ഥി യൂണിയൻ സവർക്കറുടെ പ്രതിമ സ്ഥാപിച്ചത്. യൂണിയൻ പ്രസിഡന്റ്് ശക്തി സിംഗ് ആണ് പ്രതിമ അനാഛാദനം ചെയ്തത്.

പലതവണ അഡ്മിനിസ്‌ട്രേഷനെ സമീപിച്ചിട്ടും അവർ പ്രതികരിക്കാൻ തയ്യാറായില്ലെന്നാണ് ശക്തി സിംഗ് പറയുന്നത്. യൂണിവേഴ്‌സിറ്റി അൺമിനിസ്‌ട്രേഷന് ധാരാളം കത്തുകളെഴുതുകയും മാർച്ചിൽ വൈസ് ചാൻസലറെ കാണുകയും ചെയ്തു. യുവാക്കൾക്ക് പ്രചോദനമുണ്ടാകുമെന്ന് പ്രതീക്ഷയിലാണ് തങ്ങൾ പ്രതിമ സ്ഥാപിച്ചതെന്നും ശക്തി സിംഗ് പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top