Advertisement

തമിഴ്‌നാട്ടിലെ ലഷ്‌കർ ഭീഷണി; കേരളത്തിലും അതീവ ജാഗ്രതാ നിർദേശം

August 23, 2019
1 minute Read

ലഷ്‌കർ ഇ തൊയ്ബ ഭീകരർ തമിഴ്‌നാട്ടിലെത്തിയതായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേരളത്തിലും അതീവ ജാഗ്രതാ നിർദേശം. ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും നിർദേശം നൽകി. ബസ് സ്റ്റാൻഡുകൾ,റെയിൽവേ സ്റ്റേഷനുകൾ,വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലടക്കം പരിശോധന ശക്തമാക്കും. ആരാധനാലയങ്ങൾക്ക് ചുറ്റും നിരീക്ഷണവും സുരക്ഷയും ശക്തമാക്കാനും നിർദേശമുണ്ട്. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ കർശന പരിശോധന നടത്താനും ഡിജിപി നിർദേശിച്ചിട്ടുണ്ട്.

Read Also; ലഷ്‌കർ ഭീകരർ തമിഴ്‌നാട്ടിൽ എത്തിയതായി സൂചന; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം

സംശയാസ്പദമായ വസ്തുക്കളോ സാഹചര്യങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ 112 എന്ന നമ്പറിലോ സംസ്ഥാന പൊലീസ് മേധാവിയുടെ കൺട്രോൾ റൂമിലോ (0471 2722500) വിവരം അറിയിക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ലഷ്‌കർ ഇ തൊയ്ബ ഭീകരർ തമിഴ്‌നാട്ടിലെത്തിയെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്ന് തമിഴ്‌നാട്ടിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കോയമ്പത്തൂർ അടക്കമുള്ള നഗരങ്ങളിൽ വാഹനപരിശോധനയടക്കം ശക്തമാക്കി. പാകിസ്താൻ സ്വദേശിയടക്കമുള്ള സംഘമാണ് തമിഴ്‌നാട്ടിൽ എത്തിയിരിക്കുന്നതെന്നാണ് വിവരം. ശ്രീലങ്ക വഴിയാണ് ഇവർ തമിഴ്‌നാട്ടിലേക്ക് എത്തിയതെന്നാണ് വിവരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top