അരുണ്‍ ജെയ്റ്റ്‌ലിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഷ്ട്രപതിയും

അന്തരിച്ച മുന്‍ ധനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഷ്ട്രപതിയും.
തനിക്ക് വിലമതിക്കാനാവാത്ത സുഹൃത്തിനെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹവുമായി തനിക്ക് പതിറ്റാണ്ടുകളുടെ ബന്ധമുണ്ട്. പ്രശ്‌നങ്ങളെക്കുറിച്ച് ഉള്‍ക്കാഴ്ചയും കാര്യങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ ധാരണയും അദ്ദേഹത്തിനുണ്ടായിരുന്നു. സന്തോഷകരമായ നിരവധി ഓര്‍മ്മകള്‍ ബാക്കിയാക്കിയാണ് അദ്ദേഹം നമ്മെ വിട്ട് പിരിഞ്ഞതെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
With the demise of Arun Jaitley Ji, I have lost a valued friend, whom I have had the honour of knowing for decades. His insight on issues and nuanced understanding of matters had very few parallels. He lived well, leaving us all with innumerable happy memories. We will miss him!
— Narendra Modi (@narendramodi) August 24, 2019
കഠിനാധ്വാനിയും സവിശേഷ വ്യക്തിത്വത്തിനുടമയുമായിരുന്നു അരുണ്‍ ജെയ്റ്റിയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അദ്ദേഹത്തിന്റെ കടന്നുപോക്ക് നമ്മുടെ പൊതുജീവിതത്തിലും ബൗദ്ധിക ജീവിതത്തിലും വലിയ ശൂന്യത സൃഷ്ടിക്കുന്നു എന്നും ബുദ്ധിമാനായ നിയമജ്ഞനും മികച്ച പാര്‍ലമെന്റേറിയനുമായിരുന്നു ജെയ്റ്റ്‌ലിയെന്നും രാഷ്ട്രപതി രാം നാഥ് ഗോവിന്ദ് ട്വിറ്ററില്‍ കുറിച്ചു.
Shri Arun Jaitley possessed a unique ability of discharging the most onerous responsibility with poise, passion and studied understanding.
His passing leaves a huge void in our public life and our intellectual ecosystem. Condolences to his family and associates #PresidentKovind
— President of India (@rashtrapatibhvn) August 24, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here