Advertisement

പാകിസ്താനിലെ മലയാളി രാഷ്ട്രീയ നേതാവ് ബിഎം കുട്ടി അന്തരിച്ചു

August 25, 2019
1 minute Read

പാകിസ്താനിലെ മലയാളി രാഷ്ട്രീയ നേതാവ് ബിഎം കുട്ടി അന്തരിച്ചു. ഇന്ന് രാവിലെ കറാച്ചിയിലായിരുന്നു അന്ത്യം. മലപ്പുറം തിരൂർ സ്വദേശിയാണ് ബിഎം കുട്ടി.

പാക് കമ്യൂണിസ്റ്റ് പാർട്ടി ദേശീയ കൗൺസിൽ അംഗമായിരുന്നു അദ്ദേഹം. പാകിസ്താനിൽ ഇടതുപക്ഷ ആഭിമുഖ്യമുള്ള പാകിസ്താനി അവാമി ലീഗ്, നാഷണൽ ഡെമോക്രാറ്റിക് പാർട്ടി, പാകിസ്താൻ നാഷണൽ പാർട്ടി എന്നിവയിൽ പ്രവർത്തിച്ചിരുന്നു.

Read Also : അന്തരിച്ച ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജെയ്റ്റിലിയുടെ സംസ്‌കാരം ഇന്ന് നടക്കും

നിലവിൽ, പാകിസ്താൻ പീസ് കോയലിഷൻ(പി.പി.എൽ) സെക്രട്ടറി ജനറലും പാകിസ്താൻ ലേബർ എഡ്യുക്കേഷൻ ആൻഡ് റിസർച്ച് ഡയറക്ടറുമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top