തട്ടുദോശ കിട്ടാൻ വൈകി; കളിത്തോക്കു ചൂണ്ടി ഭീഷണി; കൊല്ലം സ്വദേശി അറസ്റ്റിൽ

തട്ടുദോശ കിട്ടാൻ വൈകിയതിൻ്റെ പേരിൽ വൈറ്റില ഹബ്ബിനു സമീപം കളിത്തോക്കുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കൊല്ലം സ്വദേശി പിടിയിൽ. 40കാരനായ സുനിലിനെയാണ് മരട് പൊലീസ് പിടികൂടിയത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.
വെള്ളിയാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു സംഭവം. തട്ടുകടയിൽ ദോശ കഴിക്കാൻ കയറിയ സുനിൽ ദോശ കിട്ടാൻ വൈകിയതോടെ തോക്കെടുക്കുകയായിരുന്നു. വേഗം ദോശ ചുടാനായിരുന്നു തോക്കു ചൂണ്ടി ഇയാളുടെ കല്പന. ഇതേതുടർന്ന് തോക്കിന്‍ മുനയിലാണ് തട്ടുകടക്കാര്‍ പിന്നീടു ദോശ ചുട്ടത്. ഇത് കളിത്തോക്കാണെന്ന് കടക്കാര്‍ക്ക് മനസ്സിലായില്ല.
ഇയാൾക്കൊപ്പം മറ്റു രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. തോക്കു ചൂണ്ടി ദോശ കൈക്കലാക്കിയ ശേഷം മേശപ്പുറത്ത് തോക്ക് വച്ചാണ് ഇയാൾ ഭക്ഷണം കഴിച്ചത്. ഭക്ഷണത്തിനു ശേഷം ഇയാള്‍ തോക്കുയര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വിവരം അറിഞ്ഞെത്തിയ മരട് പൊലീസ് ഇയാളെ കീഴ്‌പ്പെടുത്തി തോക്ക് കൈവശപ്പെടുത്തിയപ്പോഴാണ് കളിത്തോക്കാണെന്നു മനസ്സിലായത്.
ഒപ്പമുണ്ടായിരുന്നവര്‍ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. മദ്യപിച്ചതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞ ഇയാളെ പൊതുജനങ്ങളെ ഭീഷണിപ്പെടുത്തിയതിനു പിഴ ഈടാക്കി വിട്ടയച്ചതായി മരട് എസ്എച്ച് സി വിനോദ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here