ഉസൈൻ ബോൾട്ടിന്റെ റെക്കോർഡ് പഴങ്കഥ; തകർത്തത് അമേരിക്കൻ യുവതാരം

സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോര്‍ഡ് തിരുത്തി അമേരിക്കന്‍ യുവ താരം നോഹ് ലൈലെസ്. പാരിസ് ഡയമണ്ട് ലീഗില്‍ 200 മീറ്ററില്‍ ബോള്‍ട്ട് സ്ഥാപിച്ച മീറ്റ് റെക്കോര്‍ഡാണ് നോഹ് മറികടന്നത്. 19.65 സെക്കന്‍ഡില്‍ ഫിനിഷിങ് ലൈന്‍ തൊട്ടാണ് ബോള്‍ട്ടിന്റെ 19.73 റെക്കോര്‍ഡ് 22 കാരനായ നോഹ് മറികടന്നത്.
മീറ്റില്‍ നിലവിലെ ലോക ചാമ്പ്യനായ തുര്‍ക്കിയുടെ റാമില്‍ ഗുലിയേവ് വെള്ളിയും(20.01) കാനഡയടെ ആരോണ്‍ ബ്രൗണ്‍( 20.13) വെങ്കലവും നേടി. 200 മീറ്ററില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച രണ്ടാമത്തെ സമയമാണ് നോഹ് ലൈലെസിന്റേത്. 200 മീറ്ററില്‍ ലോക റെക്കോര്‍ഡ് ഇപ്പോഴും ഉസൈന്‍ ബോള്‍ട്ടിന്റെ പേരിലാണ്. 19.19 സെക്കഡില്‍ ഫിനിഷിങ് ലൈന്‍ തൊട്ടാണ് ബോള്‍ട്ട് ലോക റെക്കോര്‍ഡ് കുറിച്ചത്. ഈ വര്‍ഷം ജൂലായില്‍ 200 മീറ്ററില്‍ 19.50 സെക്കനഡില്‍ ഫിനിഷിങ് ലൈന്‍ തൊട്ട് നോഹ് ഏറ്റവും വേഗത്തില്‍ എത്തുന്ന നാലാമത്തെ താരമായിരുന്നു.
അടുത്ത മാസം നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഉസൈന്‍ ബോള്‍ട്ടിന്റെ 19.19 സെക്കന്‍ഡ്‌സ് റെക്കോര്‍ഡ് മറികടക്കുകയാണോ ലക്ഷ്യമെന്ന ചോദ്യത്തിന്, ബോള്‍ട്ടിന്റെ റെക്കോര്‍ഡിന്റെ പിറകയോ മറ്റോ ലക്ഷ്യമാക്കി ഞാന്‍ പോകാറില്ല, എന്നാല്‍ നമ്മള്‍ അവിടെ എത്തുമ്പോള്‍, ഏത് റെക്കോര്‍ഡിന് പുറകെ പോകാനും ഉത്സാഹമാകുമെന്നും നോഹ് കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here